Breaking News

തട്ടിപ്പിലൂടെ ‘കൊറോണ​ വായ്​പ’​ സ്വന്തമാക്കി​ ലംബോര്‍ഗിനിയും റോളക്സും വാങ്ങി; യുവാവിന്​ ഒമ്ബത്​ വര്‍ഷം തടവ്​…

അനധികൃതമായി കൊറോണ വൈറസ്​ ദുരിതാശ്വാസ വായ്​പ സ്വന്തമാക്കി, ആ തുക ഉപയോഗിച്ച്‌​ ലംബോര്‍ഗിനി കാറടക്കം ആഡംബര വസ്​തുക്കള്‍ വാങ്ങിയ യുവാവിന്​ അമേരിക്കയില്‍ ഒമ്ബത്​ വര്‍ഷം തടവ്​ ശിക്ഷ. സര്‍ക്കാരിന്‍റെ കൊറോണ വൈറസ്​ റിലീഫ്​ ലോണ്‍ തട്ടിപ്പ്​ നടത്തി​ ലീ പ്രൈസ്​ എന്ന 30 കാരനാണ്​​ 1.6 മില്യണ്‍ ഡോളര്‍ (12 കോടി രൂപ) സ്വന്തമാക്കിയത്​.

ലംബോര്‍ഗിനി ഉറുസ്​, ഫോര്‍ഡ്​ എഫ്​-350 എന്നീ ആഡംബര കാറുകളും റോളക്​സ്​ വാച്ചും മറ്റ്​ വില കൂടിയ സാധനങ്ങളും യുവാവ്​ വാങ്ങിച്ചുകൂട്ടുകയായിരുന്നു. കൂടാതെ, സട്രിപ്​ ക്ലബ്ബിലും ​​നൈറ്റ്​ ക്ലബ്ബുകളിലുമായി 4500 ഡോളും ചെലവഴിച്ചതായി പൊലീസ്​ അറിയിച്ചു. തന്‍റെ ബിസിനസിന്​ ഫണ്ട്​ ആവശ്യമുണ്ടെന്ന്​ കാട്ടിയാണ്​ ലീ പ്രൈസ്​ ലോണിന്​ അപേക്ഷയയച്ചത്​​.

കൊറോണ വൈറസ് പാന്‍ഡെമിക് ബാധിച്ച ആളുകളെയും ബിസിനസുകളെയും പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് പാസാക്കിയ പേചെക്ക് പ്രൊട്ടക്ഷന്‍ പ്രോഗ്രാം (പിപിപി) വഴിയാണ്​ ഭീമന്‍ തുക നേടിയെടുത്തത്​. ഫണ്ട് നേടിയെടുക്കുന്നതിനായി യുവാവ്​ പല ബാങ്കുകള്‍ക്കായി വിവിധ പിപിപി അപേക്ഷകള്‍ അയച്ചിരുന്നു.

എന്നാല്‍, ഭൂരിപക്ഷം ബാങ്കുകളും വായ്പ നിഷേധിച്ചപ്പോള്‍ ചിലര്‍ അപേക്ഷ അംഗീകരിച്ചു. പ്രൈസ് എന്റര്‍പ്രൈസസ് എന്ന പേരില്‍ 50-ലധികം ജോലിക്കാരുള്ള ഒരു കമ്ബനിയുടെ ഉടമസ്ഥനാണ്​ താനെന്ന്​ ലീ പ്രൈസ്​ ഒരു അപേക്ഷയില്‍ പറയുന്നുണ്ട്​, ശരാശരി പ്രതിമാസ ശമ്ബളം $3,75,000 ആണെന്നും അതില്‍ പരാമര്‍ശിച്ചിട്ടുണ്ട്​.

എന്നാല്‍ ആഡംബര ജീവിതം നയിക്കാനുള്ള യുവാവിന്‍റെ വലിയ പദ്ധതിക്ക് ആയുസ്സ് കുറവായിരുന്നു. തട്ടിപ്പ്​ ഒരു പരിശോധനയില്‍ പിടിക്കപ്പെടുകയും കള്ളപ്പണം വെളുപ്പിക്കലടക്കമുള്ള കുറ്റങ്ങള്‍ക്ക് അയാളെ നീതിന്യായ വകുപ്പ് അറിയിച്ചു. 110 മാസത്തെ തടവിന് ശിക്ഷിക്കുകയും ചെയ്യുകയും ചെയ്​തു. പ്രൈസിന്‍റെ കമ്ബനിയില്‍ ജീവനക്കാരോ ആപ്ലിക്കേഷനില്‍ പരാമര്‍ശിച്ച വരുമാനമോ ഇല്ലെന്ന്​ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …