Breaking News

പ്ര​ണ​യ വി​വാ​ഹത്തില്‍ കൊടും പക ; യു​വ​തി​യെ കൊലപ്പെടുത്തി തലയറുത്ത് സഹോദരന്‍ ; അ​മ്മയും പ്രതി…

പ്ര​ണ​യവിവാഹത്തെ തുടര്‍ന്ന് യു​വ​തി​യെ അ​മ്മ​യും സ​ഹോ​ദ​ര​നും ചേർന്ന് കൊ​ല​പ്പെ​ടു​ത്തി. 19​ കാ​രി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ യു​വ​തി​യു​ടെ 17 കാ​ര​നാ​യ സ​ഹോ​ദ​ര​നെ​യും അ​മ്മ​യെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഔ​റം​ഗാ​ബാ​ദ് ജി​ല്ല​യി​ലാ​ണ് ഞെട്ടിക്കുന്ന സം​ഭ​വം. കഴിഞ്ഞ ജൂ​ണി​ലാ​ണ് 19​ കാ​രി ഇ​ഷ്ട​പ്പെ​ട്ട യു​വാ​വി​നൊ​പ്പം ജീ​വി​ക്കാ​ന്‍ വീ​ട്ടി​ല്‍ നി​ന്നും ഇ​റ​ങ്ങി​പ്പോ​യ​ത്.

വീ​ട്ടു​കാ​ര്‍​ക്ക് ഈ ​ബ​ന്ധ​ത്തോ​ട് കടുത്ത വി​യോ​ജി​പ്പു​ണ്ടാ​യി​രു​ന്നു. വി​വാ​ഹം ക​ഴി​ഞ്ഞ് ആ​റ് മാ​സം പി​ന്നി​ട്ടി​രു​ന്നെ​ങ്കി​ലും പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ര്‍ക്ക് വൈരാഗ്യം മാറിയില്ല . ഞാ​യ​റാ​ഴ്ച സം​സാ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​മ്മ​യും മ​ക​നും യു​വ​തി താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തെ​ത്തി. ഇ​വ​ര്‍​ക്ക് ചാ​യ എ​ടു​ക്കാ​ന്‍ അ‌​ടു​ക്ക​ള​യി​ലേ​ക്ക് പോ​യ യു​വ​തി​യെ പി​ന്നാ​ലെ എ​ത്തി

സ​ഹോ​ദ​ര​ന്‍ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മാതാവ് യു​വ​തി​യെ പി​ടി​ച്ചു​വ​ച്ച​പ്പോ​ള്‍ കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച്‌ സ​ഹോ​ദ​ര​ന്‍ ക​ഴു​ത്ത് അ​റ​ക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം ഇ​രു​വ​രും പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി. പ്ര​തി​ക​ള്‍ കു​റ്റം സ​മ്മ​തി​ച്ചു​വെ​ന്നാ​ണ് പോ​ലീ​സ് വ്യക്തമാക്കുന്നത് .

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …