Breaking News

ചാര ബലൂണിന് പിന്നാലെ പേടകം; വെടിവെച്ച് വീഴ്ത്തി അമേരിക്ക

വാഷിങ്ടൺ: യുഎസ് വ്യോമാതിർത്തിക്കുള്ളിൽ കണ്ടെത്തിയ അജ്ഞാത പേടകം യുദ്ധവിമാനത്തിൽ നിന്ന് വെടിവെച്ച് വീഴ്ത്തി. അലാസ്ക സംസ്ഥാനത്തിന് മുകളിലൂടെ പറക്കുകയായിരുന്ന പേടകമാണ് യുഎസ് നശിപ്പിച്ചത്. 24 മണിക്കൂർ നിരീക്ഷിച്ച ശേഷമായിരുന്നു അമേരിക്കയുടെ നീക്കം. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.

പെന്‍റഗൺ ഇതിനെ കുറിച്ച് ഹൈ ആൾട്ടിറ്റ്യൂഡ് ഒബ്ജെക്ട് എന്ന് മാത്രമാണ് പറഞ്ഞത്. 40,000 അടി ഉയരത്തിൽ അലാസ്ക സംസ്ഥാനത്തിന്‍റെ വ്യോമാതിർത്തിയിലായിരുന്നു പേടകം. വിമാന സർവീസുകൾക്ക് അപകടമുണ്ടാകുമെന്ന് ഭയന്നാണ് ബഹിരാകാശ പേടകം വെടിവെച്ചിടാൻ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ ഉത്തരവിട്ടത്. 

ഇന്നലെ പ്രാദേശിക സമയം ഉച്ചയ്ക്ക് 1.45 ഓടെയാണ് സൗത്ത് കരോലിനയ്ക്ക് മുകളിലായിരുന്ന പേടകം വെടിവെച്ചിട്ടത്. എഫ് -22 യുദ്ധവിമാനത്തിൽ നിന്ന് വിക്ഷേപിച്ച മിസൈലാണ് പേടകം തകർത്തത്. ഇത് ഏത് തരം പേടകമാണെന്ന് പെന്‍റഗൺ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അകത്ത് ആളില്ലെന്ന് ഉറപ്പുവരുത്തിയതായി പെന്‍റഗൺ അറിയിച്ചു. പേടകം ആരുടേതാണെന്ന് വ്യക്തമല്ല. ചൈനീസ് ചാര ബലൂൺ കണ്ടെത്തിയതിന് പിന്നാലെ നടന്ന സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …