Breaking News

തടയാൻ എത്തിയ ബിജെപി പ്രവർത്തകരെ നേരിട്ട് രാഹുൽ ഗാന്ധി .

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ യാത്രയ്ക്കെതിരെ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ രംഗത്തിറങ്ങിയത് അസമിൽ സംഘർഷത്തിന് വഴിതെളിച്ചു. തന്നെ തടയാൻ എത്തിയ ബിജെപി പ്രവർത്തകരുടെ അരികിലേക്ക് ബസ്സിൽ നിന്നിറങ്ങി രാഹുൽ ചെന്നത് സുരക്ഷ ഉദ്യോഗസ്ഥരെ മുൾമുനയിൽ നിർത്തി.
സോനിത് പുർ ജില്ലയിലെ ജുമുഗുരി ഹാട്ടിലിയിരുന്നു സംഭവം. ബിജെപി പ്രവർത്തകർക്കെതിരെ കോൺഗ്രസ് പ്രവർത്തകരും അണിനിരന്നതോടെ സംഘർഷം മുറുകുന്നത് ബസിലിരുന്ന് കണ്ട രാഹുൽ വാഹനം നിർത്താൻ ഡ്രൈവറോട് നിർദ്ദേശിക്കുകയായിരുന്നു. പുറത്തിറങ്ങിയ അദ്ദേഹം ബിജെപി പ്രവർത്തകരുടെ അരികിലേക്ക് നടന്നു.
കുതിച്ചെത്തിയ സുരക്ഷാസേനാംഗങ്ങൾ അദ്ദേഹത്തിന് വലയം തീർത്തു. പ്രവർത്തകരോട് വഴിയിൽ നിന്ന് സംസാരിച്ച രാഹുലിനെ സുരക്ഷാസംഘം നിർബന്ധിച്ചു ബസിലേക്ക് തിരികെ കയറ്റി. താൻ ബസിൽനിന്ന് ഇറങ്ങിയപ്പോഴേക്കും ബിജെപിക്കാർ ഓടിപ്പോയി എന്നും കോൺഗ്രസിന് ആരെയും ഭയമില്ലെന്നും രാഹുൽ പിന്നീട് പറയുകയുണ്ടായി.03:34 PM

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …