Breaking News

NEWS22 EDITOR

മേലില ഗ്രാമത്തെ പാലാഴി ആക്കിയ പ്രസന്നകുമാരിക്ക് കൊല്ലം ജില്ലാ ക്ഷീര സഹകാരി അവാർഡ് .

ജില്ലാ ക്ഷീര സഹകാരി അവാർഡിന് ചെത്തടി ഉപാസനയിൽ ശ്രീമതി ആര്‍. പ്രസന്നകുമാരി അർഹയായി. ഇടുക്കി ജില്ലയിൽ അണക്കരയിൽ വച്ച് നടന്ന സംസ്ഥാന ക്ഷീര കർഷക സംഗമം 2024 വച്ച് അവാർഡ് ഏറ്റുവാങ്ങി. ജില്ലയിലെ മികച്ച ക്ഷീര കർഷകർക്ക് സംസ്ഥാന ക്ഷീര വികസന വകുപ്പ് നൽകുന്ന ക്ഷീരസഹകാരി അവാർഡ് രണ്ടാം തവണയാണ് പ്രസന്ന കുമാരിയെ തേടിയെത്തുന്നു. ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. കൊല്ലം ജില്ലയിലെ മികച്ച വനിത ക്ഷീര കർഷകക്കുള്ള അവാർഡും …

Read More »

വീട് നിർമ്മാണ സ്ഥലത്തുനിന്ന് തലയോട്ടിയും അസ്ഥികളും കണ്ടെത്തി…

തൃപ്പൂണിത്തുറ കണ്ണൻ കുളങ്ങരയിൽ വീട് നിർമ്മാണ സ്ഥലത്ത് നിന്ന് തലയോട്ടിയും അസ്ഥികളും കണ്ടെത്തി . കാഞ്ഞിരമറ്റം സ്വദേശിയുടെ വീട് നിർമ്മാണത്തിന് സാമഗ്രികൾ ഇറക്കുന്നതിനിടയാണ് ഇവ കണ്ടെത്തിയത്. ജോലിക്ക് വന്ന അതിഥി തൊഴിലാളികളാണ് കഴിഞ്ഞദിവസം രാവിലെ പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ നിലയിൽ തലയോട്ടികണ്ടത്. കൂടുതൽ പരിശോധന നടത്തിയതോടെ കൂടുതൽ അവശിഷ്ടങ്ങൾ കണ്ടെത്തുവാൻ സാധിച്ചു. ഇതോടെ പണി നിർത്തിവെച്ചു. വിവരം പോലീസിൽ അറിയിച്ചതോടെ ഹിൽപാലസ് പോലീസ് സ്ഥലത്തെത്തി. പിന്നാലെ ഫോറൻസ് ഉദ്യോഗസ്ഥരും. തലയോട്ടിയും …

Read More »

നിഷ്‌കളങ്കമായ സ്നേഹന്റെയും, ത്യാഗത്തിന്റെ, പറഞ്ഞാൽ തീരാത്ത പ്രണയത്തിന്റെ കഥ :പ്രണയാക്ഷരങ്ങൾ

നിഷ്‌കളങ്കമായ സ്നേഹന്റെയും, ത്യാഗത്തിന്റെ, പറഞ്ഞാൽ തീരാത്ത പ്രണയത്തിന്റെ കഥയുമായി “പ്രണയാക്ഷരങ്ങൾ” ഒരുങ്ങുന്നു. പ്രണയത്തിന്റെ ആദ്യാക്ഷരങ്ങൾ തേടുന്ന ഈ ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിരിക്കുന്നത് നവാഗതനായ ബിജു എബ്രഹാമാണ്. സെവൻ സി യുടെ ബാനറിൽ പ്രസിദ്ധ സംവിധായകൻ ശങ്കറിന്റെ അസോസിയേറ്റ് ഡയറക്ടർ ആർ. ശ്രീനിവാസാ സംവിധാനവും ബിനി പ്രംരാജ് അസോസിയേറ്റ് ചെയ്യുന്ന പ്രണയാക്ഷരങ്ങളിൽ മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങളോടൊപ്പം നിരവധി പുതുമുഖങ്ങൾ ക്കും അവസരം നൽകിയാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. ഫെബ്രുവരി …

Read More »

തടയാൻ എത്തിയ ബിജെപി പ്രവർത്തകരെ നേരിട്ട് രാഹുൽ ഗാന്ധി .

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ യാത്രയ്ക്കെതിരെ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ രംഗത്തിറങ്ങിയത് അസമിൽ സംഘർഷത്തിന് വഴിതെളിച്ചു. തന്നെ തടയാൻ എത്തിയ ബിജെപി പ്രവർത്തകരുടെ അരികിലേക്ക് ബസ്സിൽ നിന്നിറങ്ങി രാഹുൽ ചെന്നത് സുരക്ഷ ഉദ്യോഗസ്ഥരെ മുൾമുനയിൽ നിർത്തി. സോനിത് പുർ ജില്ലയിലെ ജുമുഗുരി ഹാട്ടിലിയിരുന്നു സംഭവം. ബിജെപി പ്രവർത്തകർക്കെതിരെ കോൺഗ്രസ് പ്രവർത്തകരും അണിനിരന്നതോടെ സംഘർഷം മുറുകുന്നത് ബസിലിരുന്ന് കണ്ട രാഹുൽ വാഹനം നിർത്താൻ ഡ്രൈവറോട് നിർദ്ദേശിക്കുകയായിരുന്നു. പുറത്തിറങ്ങിയ അദ്ദേഹം …

Read More »

പലർക്കും വല്ലാത്ത ആർത്തി: മുഖ്യമന്ത്രി പിണറായി…..

സമൂഹത്തിൽ പലർക്കും വല്ലാത്ത ആർത്തിയാണെന്നും മനുഷ്യൻ്റെ ആർത്തിയാണ് അഴിമതികളിലേക്ക് നയിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഉള്ളതുപോരാ കൂടുതൽ വരുമാനം വേണം എന്ന് ചിന്തിക്കുന്ന ആളുകളാണ് അഴിമതിയുടെ ഭാഗമാകുന്നത്. സഹകരണ മേഖലയിൽ ഉദ്യോഗസ്ഥർ അറിയാതെ ക്രമക്കേടുകൾ നടക്കില്ലെന്ന് സംസ്ഥാന സഹകരണ യൂണിയനും സംസ്ഥാന സഹകരണ വകുപ്പും ചേർന്ന് സംഘടിപ്പിച്ച സംസ്ഥാന സഹകരണ കോൺഗ്രസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Read More »

രാമമന്ത്ര ധ്വനിയാൽ അയോധ്യ…

രാമമന്ത്രധ്വനി ഉയർത്തി അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ ഇന്ന് രാവിലെ പ്രതിഷ്ഠാ കർമ്മം 11.30ന് ആരംഭിച്ചു. താന്ത്രിക വിധിപ്രകാരമുള്ള ചടങ്ങുകൾക്ക് ശേഷം 12.20ന് പ്രാണ പ്രതിഷ്ഠ ചടങ്ങ് നടത്തുകയുണ്ടായി. യജമാനനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ തന്നെ അയോധ്യയിലെത്തിയിരുന്നു. കാശിയിലെ പുരോഹിതൻ ലക്ഷ്മികാന്ത് ദീക്ഷത്തിന്റെ നേതൃത്വത്തിൽ നടന്ന അനുഷ്ഠാന ചടങ്ങുകൾ കഴിഞ്ഞ ദിവസം തന്നെ പൂർത്തിയായിരുന്നു. വിവിധ പുണ്യങ്ങളിൽ നിന്നുള്ള 114 കലശങ്ങളിലെ ജലം ഉപയോഗിച്ച് അഭിഷേകം നടത്തുകയുണ്ടായി. കഴിഞ്ഞദിവസം ശയ്യാധിവാസത്തിനു …

Read More »

കൊട്ടാരക്കരയിൽ നടത്തിയ ഏപ്രിൽ കൂൾ കൂട്ട ഓട്ടം

കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 8 ആം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കൊട്ടാരക്കരയിൽ നടത്തിയ ഏപ്രിൽ കൂൾ കൂട്ട ഓട്ടം.

Read More »

സ്കൂളില്‍ ശാസ്ത്ര പരീക്ഷണത്തിനിടെ പൊട്ടിത്തെറി: 11 കുട്ടികള്‍ക്ക് പരിക്ക്

ക്ലാസ് റൂമില്‍ നടന്ന ശാസ്ത്ര പരീക്ഷണത്തിനിടെയിലെ പിഴവ് മൂലമുണ്ടായ പൊട്ടിത്തെറിയില്‍ 11 കുട്ടികള്‍ക്ക് പരിക്ക്. ഓസ്ട്രേലിയയിലെ സിഡ്നിയിലെ മാന്‍ലി വെസ്റ്റ് പബ്ലിക് സ്കൂളില്‍ ഇന്നലെ ഇന്ത്യന്‍ സമയം രാവിലെ 7.30ഓടെയായിരുന്നു സംഭവം. രണ്ട് കുട്ടികള്‍ക്ക് ആഴത്തില്‍ പൊള്ളലേറ്റു. സോഡിയം ബൈകാര്‍ബണേറ്റും മെഥിലേറ്റഡ് സ്പിരിറ്റും തമ്മില്‍ നടത്തിയ പരീക്ഷണമാണ് അപകടത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഹെലികോപ്റ്റര്‍, ഫയര്‍ എന്‍ജിനുകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ സ്കൂളില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി. രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിനിടെ ശക്തമായി വീശിയ കാറ്റ് …

Read More »

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി അധ്യാപിക വിദ്യാർത്ഥിനിയെ വിവാഹം കഴിച്ചു…

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്വന്തം വിദ്യാർഥിനിയെ വിവാഹം ചെയ്ത് രാജസ്ഥാനിലെ ഭരത്പൂരിലുള്ള അധ്യാപിക. ലിംഗമാറ്റം നടത്തിയ ശേഷം ഇപ്പോൾ ആരവ് കുന്തലെന്നാണ് പേര് മാറ്റിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു ആരവ് കുന്തലും കൽപനയും തമ്മിലുള്ള വിവാഹം. വളരെ മുമ്പ് തന്നെ ഇരുവും പ്രണയത്തിലായിരുന്നു. ഈ പ്രണയബന്ധമാണ് ഇപ്പോൾ വിവാഹത്തിലെത്തിയത്. 2019 ഡിസംബറിലാണ് ആരവ് ആദ്യമായി ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ അടക്കമുള്ള കാര്യങ്ങൾക്ക് കൽപന എല്ലാവിധ പിന്തുണയും നൽകിയിരുന്നു. നേരത്തേ മുതൽ ലിംഗമാറ്റ …

Read More »

വസ്ത്രത്തില്‍ സ്വര്‍ണം തേച്ചുപിടിപ്പിച്ചു, മെറ്റല്‍ഡിറ്റക്ടറിലും പെട്ടില്ല; ഒടുവില്‍ യുവതി പിടിയിലായത് ഇങ്ങനെ..

സ്വർണക്കടത്തിന് ശ്രമിച്ച സ്ത്രീയെ കയ്യോടെ പിടിച്ചിരിക്കുകയാണ് കസ്റ്റംസ്. പെട്ടെന്നുപിടിക്കപ്പെടാതിരിക്കാനായി വ്യത്യസ്തമായ ഒരു വഴിയായിരുന്നു ഇവർ പ്രയോ​ഗിച്ചത്. എന്നാൽ കസ്റ്റംസുകാരുടെ മുന്നിൽ പിടിച്ചുനിൽക്കാൻ ഇവർക്ക് കഴിഞ്ഞില്ല. വസ്ത്രത്തിൽ സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ചാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്. കരിപ്പൂർ വിമാനത്താവളത്തിൽ വെച്ചായിരുന്നു കസ്റ്റംസ് സ്ത്രീയെ പിടികൂടിയത്. ഇവപരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥ പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് കള്ളം പുറത്താവുന്നത്. രാസവസ്തു ലായനിയിൽ അലിയിപ്പിച്ച് ചോക്കലേറ്റ് നിറത്തിൽ അലങ്കരിച്ചാണ് സ്വർണമിശ്രിതം വസ്ത്രത്തിൽ …

Read More »