Breaking News

NEWS22 EDITOR

കാലാവധി കഴിഞ്ഞ റാങ്ക് പട്ടികയിലുളളവര്‍ക്ക് നിയമനം; പി എസ് സി തീരുമാനം

കാലാവധി കഴിഞ്ഞ റാങ്ക് പട്ടികയിലുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കാന്‍ പി എസ് സി യോഗത്തില്‍ തീരുമാനം. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കേസിലായതിനെ തുടര്‍ന്ന് മാറ്റിവെച്ച 545 ഒഴിവുകളിലേക്ക് അതാത് റാങ്ക് പട്ടികളില്‍ നിന്ന് നിയമന ശുപാര്‍ശ നല്‍കാനാണ് തീരുമാനം. കാലാവധി കഴിഞ്ഞ റാങ്ക് പട്ടിക നീട്ടുന്നതുമായി ബന്ധപ്പെട്ട ഹെെക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി സുപ്രീം കോടതി ശരിവെച്ചിരുന്നു. 2018 മാര്‍ച്ച്‌ ഒന്നിലെ വിധിയാണ് ഫെബ്രുവരി 15നു സുപ്രീം …

Read More »

IPL 2022: സിഎസ്‌കെ പ്ലേഓഫിലെത്താന്‍ നേരിയ സാധ്യത! ഓരോ ടീമിന്റെയും സാധ്യതയറിയാം

ഐപിഎല്ലിന്റെ 15ാം സീസണിലെ പോരാട്ടങ്ങള്‍ ക്ലൈമാക്‌സിലേക്ക് അടുക്കവെ പ്ലേഓഫിനായുള്ള പിടിവലി മുറുകുന്നു. നിലവില്‍ ലീഗിലെ 10 ടീമുകളില്‍ ആരും തന്നെ ഔദ്യോഗികമായി പ്ലേഓഫിലെത്തിയിട്ടില്ല. എങ്കിലും പോയിന്റ് പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാരായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവര്‍ പ്ലേഓഫിനു ഒരു വിജയം മാത്രം അരികിലാണ്. രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബംഗ്ലൂര്‍ എന്നിവരാണ് പ്ലേഓഫിന് അടുത്തെത്തിയിരിക്കുന്ന മറ്റു ടീമുകള്‍. അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സാണ് ഔദ്യോഗികമായി …

Read More »

പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച്‌ അപകടം

കുനിത്തലയില്‍ ഭക്ഷണം പാകംചെയ്യുന്നതിനിടെ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച്‌ അപകടം. ഗ്യാസ് സ്റ്റൗ, അടുക്കളയുടെ സീലിങ്, അലമാര, വാള്‍ ടൈല്‍സ് എന്നിവ ഭാഗികമായി നശിച്ചു. കുക്കര്‍ പൂര്‍ണമായും പൊട്ടിത്തകര്‍ന്നു. പേരാവൂര്‍ ടൗണിലെ പച്ചക്കറി വ്യാപാരി മുതുകുളം അനില്‍കുമാറിന്റെ വീട്ടിലാണ് സംഭവം. വര്‍ക്ക് ഏരിയയിലായതിനാല്‍ അനിലിന്റെ ഭാര്യ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു. ഞായറാഴ്ച പകല്‍ 12ഓടെയായിരുന്നു സംഭവം. പുതിയ കുക്കറാണ് പൊട്ടിത്തെറിച്ചത്.

Read More »

അംഗ പരിമിതിയുള്ള കുട്ടിയെ യാത്ര ചെയ്യാന്‍ അനുവദിച്ചില്ല; ഇന്‍ഡിഗോ വിമാനത്തില്‍ നിന്ന് റിപ്പോര്‍ട്ട് തേടി ഡിജിസിഎ…

അംഗ പരിമിതിയുള്ള കുട്ടിയെ വിമാനത്തില്‍ യാത്ര അനുവദിച്ചില്ലെന്ന് ആരോപണം. റാഞ്ചി വിമാനത്താവളത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് യാത്ര നിഷേധിച്ചുവെന്നാണ് ആരോപണം. മറ്റ് യാത്രക്കാരെ അപകടത്തിലാക്കുമെന്ന് ചൂണ്ടികാട്ടിയാണ് ഇന്‍ഡിഗോ യാത്ര അനുവദിക്കാതിരുന്നത് എന്നാണ് പരാതി. സംഭവത്തില്‍ ഡിജിസിഎ ഇന്‍ഡിഗോയില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. എന്നാല്‍ അംഗപരിമിതിയുള്ള കുട്ടി പരിഭ്രാന്തിയിലായിരുന്നുവെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിശദീകരണം നല്‍കി. കുട്ടി ശാന്തമാകാന്‍ വിമാനം പുറപ്പെടുന്നതിന് അവസാന നിമിഷം വരെ കാത്തിരുന്നുവെന്നും വിമാനക്കമ്ബി വിശദീകരിക്കുന്നു. അംഗ പരിമിതിയുള്ള കുട്ടിയെ …

Read More »

അമ്പലപ്പുഴയിൽ യുവാവ് മൂത്ത സഹോദരനെ തലയ്ക്കടിച്ച് കൊന്നു…

അമ്പലപ്പുഴയിൽ മൂത്ത സഹോദരനെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് പിന്നിൽ കുടുംബ വഴക്കാണെന്ന് പൊലീസ് നിഗമനം. സഹോദരൻ സിബിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read More »

നയൻതാരയും വിഗ്നേഷ് ശിവനും വിവാഹിതരാകുന്നു; തിയതി പുറത്ത്

തെന്നിന്ത്യൻ സിനിമാ ലോകം കാത്തിരുന്ന വിവാഹത്തിന്റെ തീയതി പുറത്ത്. തെന്നിന്ത്യൻ താരം നയൻതാരയും സംവിധായകൻ വിഗ്നേഷ് ശിവനും വിവാഹിതരാവുകയാണ്. ജൂൺ 9 നാണ് വിവാഹം. ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിലായിരിക്കും വിവാഹമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. വീട്ടുകാരും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലാകും ഇരുവരും വിവാഹിതരാവുക. പിന്നീട് മാലിദ്വീപിൽ സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായി വിരുന്നൊരുക്കും. ആറ് വർഷത്തെ പ്രണയത്തിന് ശേഷം 2022 ൽ ഇരുവരും നേരത്തെ രഹസ്യമായി …

Read More »

സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി; ‘കേരള സവാരി’ മെയ് 19 മുതല്‍

സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി സേവനമായ ‘കേരള സവാരി’ മെയ് 19ന് ആരംഭിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്താണ് ടാക്‌സി സേവനം നിലവില്‍ വരുന്നത്. സംസ്ഥാന തൊഴില്‍ വകുപ്പും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസിന്റെ സാങ്കേതിക പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കേരള മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡാണ് കേരള സവാരി എന്ന പേരില്‍ ഊബര്‍, ഒല പോലെ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കാനുള്ള നിര്‍ദേശവുമായി സര്‍ക്കാരിനെ സമീപിച്ചത്. കഴിഞ്ഞ …

Read More »

ഒരു രൂപ എഴുപത് പൈസയ്ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ നല്‍കുന്ന രാജ്യമുണ്ട്, പെട്രോളും ഡീസലും ഏറെക്കുറെ സൗജന്യമായ രാജ്യങ്ങളെ അറിയാം

ഇന്ത്യയില്‍ പെട്രോള്‍ ഡീസല്‍ വില കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ലിറ്ററിന് നൂറിന് മുകളിലേക്ക് എണ്ണ വില എത്തിയപ്പോള്‍ തന്നെ നിത്യോപയോഗ സാധനങ്ങളുടെ വിലയിലും മാറ്റമുണ്ടായി. ഇന്ന് ഇപ്പോള്‍ നൂറ്റിപതിനേഴ് രൂപയ്ക്കടുത്ത് നല്‍കിയാല്‍ മാത്രമേ കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കുകയുള്ളു. റഷ്യ-യുക്രെയിന്‍ യുദ്ധത്തെ തുടര്‍ന്ന് വിലയുയര്‍ന്നതും, രാജ്യത്ത് നിലനില്‍ക്കുന്ന ഉയര്‍ന്ന നികുതിയുമാണ് പെട്രോള്‍ വില കുത്തനെ ഉയരാന്‍ കാരണമായത്. ലോകത്തില്‍ ഇപ്പോള്‍ വിവിധ രാജ്യങ്ങളിലെ വില പരിശോധിച്ചാല്‍ പെട്രോളിന്റെ ശരാശരി വില …

Read More »

യാത്രക്കാര്‍ അലാറം ചെയിന്‍ വലിച്ചു; ട്രെയിന്‍ നിന്നത് നദിയുടെ നടുക്ക് പാലത്തില്‍, ജീവന്‍ പണയം വച്ച്‌ ലോക്കോ പൈലറ്റ്

യാത്രക്കാരന്‍ എക്‌സ്പ്രസ് ട്രെയിനിന്റെ എമര്‍ജന്‍സി ചെയിന്‍ നോബ് വലിച്ചതിനെത്തുടര്‍ന്ന് ട്രെയിന്‍ യാത്ര പുനരാരംഭിക്കുന്നതിന് ജീവന്‍ പണയം വച്ച്‌ ലോക്കോ പൈലറ്റ്. നദിയുടെ മുകളിലുള്ള പാലത്തില്‍ വച്ചാണ് എമര്‍ജന്‍സി ചെയിന്‍ നോബ് വലിച്ചത്. തുടര്‍ന്ന് ട്രെയിന്‍ പാലത്തിന് മുകളില്‍ നിന്നു. യാത്ര പുനരാരംഭിക്കണമെങ്കില്‍ നോബ് റീസെറ്റ് ചെയ്യണം. ഈ സാഹചര്യത്തിലാണ് ഗോദാന്‍ എക്‌സ്പ്രസിലെ സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് സതീഷ് കുമാര്‍ ജീവന്‍ പണയപ്പെടുത്തി ഒറ്റവരിപ്പാലത്തില്‍ നിന്ന് ട്രെയിനിന്റെ എഞ്ചിനിലേക്ക് കയറിയത്. …

Read More »

പുണ്യ ആല്‍മരത്തിന് കീഴില്‍ നഗ്ന ഫോട്ടോ ഷൂട്ട് നടത്തി ദമ്ബതികള്‍; സംസ്‌കാരത്തെ അധിക്ഷേപിച്ചുവെന്ന് നാട്ടുകാര്‍; ഒടുവിൽ നാടുകടത്തി

പ്രാദേശിക സംസ്‌കാരത്തിന് വിരുദ്ധമായി ഫോട്ടോ ഷൂട്ട് നടത്തിയ വിദേശ ദമ്ബതികള്‍ക്കെതിരെ നടപടിയെടുത്ത് ഇന്തോനേഷ്യ. ദമ്ബതിമാരെ നാടുകടത്താനും ഇന്ത്യോനേഷ്യയിലേക്ക് വരുന്നതിന് ആറുമാസത്തെ വിലക്കേര്‍പ്പെടുത്താനും ബാലി ഭരണകൂടം തീരുമാനിച്ചു. ബാലിയിലെ പുണ്യമരമായി കണക്കാക്കുന്ന ആല്‍മരത്തിന് കീഴില്‍ നഗ്ന ഫോട്ടോ ഷൂട്ട് നടത്തിയതാണ് നടപടിയ്‌ക്ക് കാരണം. അലീന ഫസ്ലീവ് എന്ന എന്ന ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളൂവന്‍സറാണ് ആല്‍മരത്തിന് കീഴില്‍ നഗ്‌നയായി ഫോട്ടോയെടുത്തത്. 700 വര്‍ഷം പഴക്കമുള്ള പുണ്യ ആല്‍മരത്തിന് കീഴിലായിരുന്നു ഫോട്ടോയ്‌ക്ക് പോസ് ചെയ്തത്. ഭര്‍ത്താവ് …

Read More »