Breaking News

റോക്കിയും കെജിഎഫും 1200 കോടിയും; ബാഹുബലിയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ഇന്ത്യന്‍ ചിത്രം

യഷിന്റെ കെജിഎഫ്: ചാപ്റ്റര്‍ 2വിന്റെ നേട്ടം പ്രതീക്ഷിച്ചതിലും ഉയരത്തിലേക്കാണ് പൊയ്ക്കോണ്ടിരിക്കുന്നത്. ഒന്നിലധികം റെക്കോര്‍ഡുകള്‍ മറികടന്ന ചിത്രം ഇപ്പോള്‍ ലോകമെമ്ബാടുമുള്ള ബോക്സ് ഓഫീസില്‍ 1200 കോടി രൂപയിലേക്ക് അടുക്കുകയാണ്. 26 ദിവസം കൊണ്ട് 1150 കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രം പുതിയൊരു ചരിത്രം കൂടി കുറിക്കാന്‍ ഏതാനും ദിവസങ്ങള്‍മാത്രം മതിയാകും.

ആമിര്‍ ഖാന്റെ ദംഗലിനും എസ് എസ് രാജമൗലിയുടെ ബാഹുബലി: ദി കണ്‍ക്ലൂഷനും ശേഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ഇന്ത്യന്‍ ചിത്രമായി കെജിഎഫ്: ചാപ്റ്റര്‍ 2 മാറിയിരിക്കുകയാണ്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ്: ചാപ്റ്റര്‍ 2 ഏപ്രില്‍ 14നാണ് തിയേറ്ററുകളില്‍ എത്തിയത്. ബോക്‌സ് ഓഫീസില്‍ പ്രകമ്ബനം സൃഷ്ടിച്ച ചിത്രം അതിലും കോളിളക്കാമാണ് തീര്‍ക്കുന്നത്.

കെജിഎഫ്: ചാപ്റ്റര്‍ 2 25 ദിവസം കൊണ്ട് ലോകമെമ്ബാടുമായി 1154.80 കോടി രൂപ കളക്ഷന്‍ നേടി ബോക്‌സ് ഓഫീസില്‍ ഇടം നേടിയിരുന്നു. ഇതേ കളക്ഷന്‍ തുടര്‍ന്നാല്‍ അടുത്ത വാരാന്ത്യത്തിനുള്ളില്‍ ചിത്രം 1200 കോടി രൂപ പിന്നിടും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. യഷ് നായകനാകുന്ന ചിത്രത്തില്‍ ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ഇരുവര്‍ക്കും പുറമെ ശ്രീനിധി ഷെട്ടി, രവീണ ടണ്ടണ്‍, മാളവിക, പ്രകാശ് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …