Breaking News

കാമുകിയെ വെടിവച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്‌തു; യുവതിയുടെ നില ഗുരുതരം…

കാമുകിയെ വെടിവച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്‌തു. ഇന്‍ഡോറിലാണ് സംഭവം. കാമുകിയെ വെടിവച്ച ശേഷം യുവാവ് സ്വയം വെടി വെക്കുകയായിരുന്നു. നവീന്‍ പര്‍മറാണ്

കാമുകിയായ മോഹിനിയ്‌ക്ക് നേരെ നിറയൊഴിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് ഇന്‍ഡോര്‍ എസ്.പി മഹേഷ് ചന്ദ്ര ജെയിന്‍ അറിയിച്ചു.

ആദര്‍ശ് ഇന്ദിര നഗറില്‍ താമസിക്കുന്ന മോഹിനിയുടെ വീട്ടില്‍ ചെന്ന നവീന്‍ പിസ്റ്റല്‍ ഉപയോഗിച്ച്‌ പെണ്‍കുട്ടിയുടെ നെറ്റിയില്‍ വെടിയുതിര്‍ത്ത ശേഷം സ്വയം വെടിവച്ച്‌ ജീവനൊടുക്കുകയായിരുന്നു.

ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നെന്നും ഒന്നിച്ച്‌ ജോലി ചെയ്‌തിരുന്നതായും പൊലീസ് അറിയിച്ചു. എന്നാല്‍ ആക്രമണകാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …