Breaking News

കൊല്ലത്ത് വീട്ടമ്മയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവം: പ്രതിക്കായി തിരച്ചില്‍ ഊർജിതമാക്കി…

ബൈക്കില്‍ വീട്ടമ്മയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. ചിതറ അരിപ്പയില്‍ വെള്ളിയാഴ്ചയായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

ചോഴിയക്കോട് സ്വദേശിയായ 44 കാരിയായ വീട്ടമ്മ അരിപ്പ യു.പി സ്‌കൂളില്‍ പഠിക്കുന്ന മക്കള്‍ക്ക് പുസ്തകം വാങ്ങി നടന്നുപോകുമ്ബോള്‍ ബൈക്കിലെത്തിയയാള്‍ ലിഫ്റ്റ് നല്‍കുന്നതിനായി വാഹനം നിര്‍ത്തുകയായിരുന്നു.

ഭര്‍ത്താവിന്റെ സുഹൃത്താണെന്ന് തെറ്റിദ്ധരിച്ച്‌ വീട്ടമ്മ ബൈക്കില്‍ കയറി. വനം വകുപ്പിന്റെ അരിപ്പയിലുള്ള ട്രെയിനിങ്​ സ്‌കൂളിന് സമീപമെത്തിയപ്പോള്‍ ബൈക്ക് വനത്തിലേക്കുള്ള റോഡിലേക്ക് തിരിച്ചു.

തുടര്‍ന്ന് പരിഭ്രാന്തയായ വീട്ടമ്മ നിലവിളിച്ചുകൊണ്ട് ബൈക്കില്‍ നിന്നും ചാടി. ഇതിനിടെ ബൈക്ക് യാത്രികന്‍ രക്ഷപ്പെടുകയുണ്ടായി. തലക്ക്​ പരിക്കേറ്റ വീട്ടമ്മയെ നാട്ടുകാര്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന്

അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ ചിതറ പൊലീസ് കേസെടുത്തു. സമീപമുള്ള നിരീക്ഷണ കാമറകള്‍ പൊലീസ് പരിശോധിച്ചെങ്കിലും വാഹനത്തിന്റെ നമ്ബര്‍ ലഭിച്ചില്ല. ലുങ്കി ധരിച്ചിരുന്നതിനാല്‍ പ്രതി പ്രദേശവാസിയാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …