Breaking News

മുല്ലപ്പെരിയാര്‍ വിഷയം: തമിഴ്​നാട്ടില്‍ പൃഥ്വിരാജിന്‍റെ കോലം കത്തിച്ചതിനു പിന്നാലെ മലയാളി നടീ-നടന്‍മാരെ നിരോധിക്കാന്‍ തമിഴ്​ സിനിമ പ്രൊഡ്യൂസഴേ്​സ്​ അസോസിയേഷൻ…

125 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുര്‍ബലമാണെന്നും പൊളിച്ചു പണിയണമെന്നും ആവശ്യപ്പെട്ട നടന്‍ പൃഥ്വിരാജ്​ ഉള്‍പ്പെടെയുള്ളവരുടെ പ്രസ്​താവനക്കെതിരെ തമിഴ്​നാട്ടില്‍ പ്രതിഷേധം. തിങ്കളാഴ്​ച തേനി ജില്ല കലക്​ടറേറ്റിന്​ മുന്നില്‍ അഖിലേന്ത്യ ഫോര്‍വേഡ്​ ബ്ലോക്ക്​ പ്രവര്‍ത്തകര്‍ പൃഥ്വിരാജിന്റെ കോലം കത്തിച്ചു.

സുപ്രിംകോടതി വിധി നിലനില്‍ക്കെ തെറ്റിദ്ധാരണജനകമായ പ്രസ്​താവനകളിറക്കിയ നടന്‍ പൃഥ്വിരാജ്​, അഡ്വ. റസ്സല്‍ ജോയ്​ എന്നിവര്‍ക്കെതിരെ ദേശ സുരക്ഷാ നിയമ പ്രകാരം കേസെടുക്കണമെന്നും ഇതുമായി ബന്ധപ്പെട്ട്​ കലക്​ടര്‍ക്കും എസ്​.പിക്കും പരാതി നല്‍കിയെന്നും സംഘടന ജില്ല സെക്രട്ടറി എസ്​.ആര്‍ ചക്രവര്‍ത്തി പറഞ്ഞു.

പൃഥ്വിരാജിന്‍റെ പ്രസ്​താവന തമിഴ്​നാടിന്‍റെ താല്‍പര്യത്തിനെതിരാണെന്നും തമിഴ്​ സിനിമകളില്‍ മലയാളി നടീ-നടന്‍മാരെ നിരോധിക്കാന്‍ തമിഴ്​ സിനിമ പ്രൊഡ്യൂസഴേ്​സ്​ അസോസിയേഷനോട്​ ആവശ്യപ്പെടുന്നതായും തമിഴക വാഴ്​വുരിമൈ കക്ഷി നേതാവും എം.എല്‍.എയുമായ വേല്‍മുരുകന്‍ പ്രസ്​താവിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …