Breaking News

കൊല്ലം ബിവറേജസില്‍ നിന്ന് ‘ഓള്‍ഡ് മങ്ക് ഫുള്‍’ മോഷ്ടിച്ച യുവാവ് പിടിയില്‍…

ആശ്രാമം മൈതാനത്തിനടുത്ത ബിവറേജസില് ‍ ഔട്ട്‌ലെറ്റില് ‍ മോഷണം നടത്തിയ യുവാവ് പിടിയില്. ഇരവിപുരം വാളത്തുങ്കല് ‍ സ്വദേശി ബിജുവാണ് അറസ്റ്റിലായത്. കൊല്ലം ഈസ്റ്റ് പോലീസാണ് പ്രതിയെ പിടികൂടിയത്. ശനിയാഴ്ച രാത്രി എട്ടേമുക്കാലിനായിരുന്നു മോഷണം. 910 രൂപയുടെ ഓള്‍ഡ് മങ്ക് ഫുള്ളാണ് ബിജു മോഷ്ടിച്ചത്.

ഇതിന്റെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിരുന്നു. ദൃശ്യം പ്രചരിച്ചതോടെയാണ് പൊലീസിന് പ്രതിയെക്കുറിച്ച്‌ സൂചന ലഭിച്ചത്. ബെവ്‌കോയുടെ സെല്‍ഫ് സര്‍വീസ് കൗണ്ടറില്‍ ആണ് മോഷണം നടന്നത്. നീല ടീഷര്‍ട്ടും ജീന്‍സും ധരിച്ചെത്തിയ യുവാവ് മദ്യം വാങ്ങാനെത്തിയ മറ്റൊരാളോട് സംസാരിച്ചു നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

ഷോപ്പിലേക്ക് ഒരുമിച്ച്‌ എത്തിയവര്‍ എന്ന് തോന്നിക്കാന്‍ ആയിരുന്നു ഇങ്ങനെ ചെയ്തത്. ഇതിനിടെ ബിജു ഒരു ഫുള്‍ ബോട്ടില്‍ ഇടുപ്പില്‍ തിരുകി. മറ്റേ വ്യക്തി കാണാതെയാണ് മോഷണം നടത്തിയത്. വീണ്ടും പരിചയ ഭാവത്തില്‍ അയാളുടെ അടുത്തുകൂടി സംസാരിച്ചു നിന്നു.

ആ വ്യക്തി ബില്‍ കൗണ്ടറിന് അടുത്തെത്തിയപ്പോള്‍ പുറത്തു നില്‍ക്കാം എന്ന് ആംഗ്യം കാണിച്ച്‌ ബിജു റോഡിലേക്ക് കടക്കുകയായിരുന്നു. പിന്നീട് എണ്ണത്തില്‍ സംശയം തോന്നിയ ജീവനക്കാര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണ വിവരം മനസ്സിലാകുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി.

മുടി നീട്ടി വളര്‍ത്തിയ യുവാവിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംശയംതോന്നിയ നാട്ടുകാരില്‍ ചിലര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസുകാര്‍ വീട്ടിലെത്തിയെങ്കിലും ബിജുവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇരവിപുരത്ത് നടത്തിയ തിരച്ചിലിലാണ് പ്രതിയെ കണ്ടെത്തിയത്.

മോഷണ ദിവസം നേരത്തെയും ബിജു കൗണ്ടറില്‍ എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ആ സമയത്ത് മോഷണശ്രമം വിജയിക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും കൗണ്ടറിലേക്ക് എത്തിയത്. ഇതേ ഔട്ട്‌ലെറ്റില്‍ നേരത്തെയും മോഷണ ശ്രമം നടന്നിരുന്നു. അന്ന് ജീവനക്കാര്‍ പ്രതിയെ പിടികൂടി പൊലീസിന് കൈമാറി. ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ ഒരുമിച്ചുള്ള സ്ഥലമാണ് ആശ്രാമം. ബെവ്‌കോയുടെ മൂന്നു വില്പന കേന്ദ്രങ്ങളും കണ്‍സ്യൂമര്‍ ഫെഡിന്റെ ഒരു കേന്ദ്രവും ഒരേ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …