Breaking News

Local News

കൊട്ടാരക്കരയിൽ നടത്തിയ ഏപ്രിൽ കൂൾ കൂട്ട ഓട്ടം

കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 8 ആം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കൊട്ടാരക്കരയിൽ നടത്തിയ ഏപ്രിൽ കൂൾ കൂട്ട ഓട്ടം.

Read More »

കിളികൊല്ലൂർ പൊലീസ് മർദ്ദനം; വിഷ്ണുവിന്റെ വീട്ടിൽ പാങ്ങോട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥരെത്തി…

കൊല്ലം കിളികൊല്ലൂരിൽ പൊലീസ് മര്‍ദനത്തിൽ പരുക്കേറ്റ സൈനികനായ വിഷ്ണുവിന്റെ വീട്ടിൽ തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥരെത്തി വിവരങ്ങൾ ശേഖരിച്ചു. ഉദ്യോഗസ്ഥർ പ്രധാനമായും ചോദിച്ചറിഞ്ഞത് പൊലീസിൽ നിന്നുണ്ടായ അക്രമ വിവരങ്ങളും വ്യാജ കേസിന്റെ വിശദാംശങ്ങളുമാണ്. ആഗസ്റ്റ് 25ന് വിഷ്ണുവിനെ അറസ്റ്റ് ചെയ്തെങ്കിലും സൈനിക ക്യാമ്പിൽ പൊലീസ് അറിയിച്ചത് വൈകിയാണ്. ഏതെങ്കിലും കേസില്‍ സൈനികന്‍ പ്രതിയായാല്‍ സമീപത്തെ റെജിമെന്റിനെ അറിയിക്കുകയെന്നതാണ് നിയമം. അങ്ങനെ വരുമ്പോള്‍ തിരുവനന്തപുരം പാങ്ങോട് റെജിമെന്റിലാണ് അറിയിക്കേണ്ടത്. തുടര്‍ന്ന് …

Read More »

പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരില്‍ യുവതിയെ ലോഡ്ജുകളില്‍ എത്തിച്ച് പീഡിപ്പിച്ചു, മന്ത്രവാദി അബ്ജുള്‍ ജബ്ബാറിനെതിരെ യുവതി

പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരില്‍ യുവതിയെ ലോഡ്ജുകളില്‍ എത്തിച്ച് പീഡിപ്പിച്ചു. പ്രേതബാധ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും വിവിധ ഇടങ്ങളില്‍ കൊണ്ടുപോയെന്ന് യുവതി വെളിപ്പെടുത്തുന്നു. അബ്ദുള്‍ ജബ്ബാര്‍ എന്ന് പരിചയപ്പെടുത്തിയ മന്ത്രവാദിയുടെ മുന്നിലാണ് ബാധ ഒഴിപ്പിക്കാന്‍ കൊണ്ടു പോയത്. കൊടുങ്ങല്ലൂര്‍, നഗരൂര്‍, ബീമാപള്ളി തുടങ്ങിയ സ്ഥലങ്ങളിലെ ലോഡ്ജുകളിലേക്ക് ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ഭര്‍തൃവീട്ടുകാര്‍ കൊണ്ടുപോകുകയായിരുന്നുവെന്ന് യുവതി പറയുന്നു. നഗ്നപൂജ നടത്തണമെന്നായിരുന്നു മന്ത്രവാദിയായ അബ്ദുള്‍ ജബ്ബാറിന്റെ ആവശ്യം. ഇയാള്‍ നിരവധി പെണ്‍കുട്ടികളെ ഇത്തരത്തില്‍ …

Read More »

കിളികൊല്ലൂര്‍ പൊലീസ് മര്‍ദ്ദനം; വിഷയത്തില്‍ സൈന്യം ഇടപെടുന്നു…

കിളികൊല്ലൂര്‍ പൊലീസ് മര്‍ദ്ദനവിഷയത്തില്‍ ഇടപെടാന്‍ സൈന്യം. ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും റിപ്പോര്‍ട്ട് തേടി. കേസ് മറ്റൊരു ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ ആവശ്യപ്പെടുമെന്നാണ് വിവരം. സൈനികനെ അറസ്റ്റ് ചെയ്ത സംഭവം ആര്‍മി ഉദ്യോഗസ്ഥരെ അറിയിക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും സൈന്യം ആരോപണം ഉയര്‍ത്തുന്നുണ്ട്. സൈനികന്‍ വിഷ്ണുവിനെ പൊലീസ് കള്ളക്കേസില്‍ കുടുക്കി ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് അമ്മ സലീല പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് പരാതി നല്‍കും. സൈനികനെ അറസ്റ്റ് ചെയ്ത സംഭവം ആര്‍മി …

Read More »

ഭാര്യയെ കുത്തി വീഴ്ത്തിയ ഭര്‍ത്താവിനെ കമ്ബികൊണ്ട് തലയ്ക്കടിച്ച്‌ കൊന്നു; രണ്ട് മരുമക്കള്‍ കസ്റ്റഡിയില്‍..

കുടുംബവഴക്കിനിടെ ഗൃഹനാഥന്‍ മരിച്ചത് തലയ്ക്ക് ക്ഷതമേറ്റാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. രണ്ടുമരുമക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചാലുംമൂട് കാവനാട് സ്വദേശികയായ ജോസഫ് (50)ആണ് മരിച്ചത്. ഭാര്യയുമായി ജോസഫ് ഞായറാഴ്ച സന്ധ്യയോടെ വഴക്കിടുകയും കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് ഭാര്യയുടെ മുതുകില്‍ കുത്തുകയുമായിരുന്നു. സംഭവം കണ്ടുവന്ന ജോസഫിന്റെ മരുമക്കള്‍ ഇരുമ്ബുവടി കൊണ്ട് ജോസഫിനെ അടിച്ചശേഷം എലിസബത്തിനെ രക്ഷിച്ച്‌ കടവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇതിനിടെ ജോസഫ് ബോധരഹിതനായി വീണു. സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജോസഫ് മരിച്ചിരുന്നു. മൃതദേഹം …

Read More »

ലോട്ടറിയടിച്ചപ്പോൾ ആരും സഹായം ചോദിച്ച് വന്നില്ല, അതിന് കാരണമുണ്ട്; ഭാഗ്യവാന്‍ പൂക്കുഞ്ഞ് പറയുന്നു

ശാസ്താംകോട്ട: മീന്‍ വില്‍പ്പനക്കാരനായ പൂക്കുഞ്ഞിന് ലോട്ടറി അടിച്ച വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായിരുന്നു. ലോട്ടറിയെടുത്ത് ഒരു മണിക്കൂറിന് ശേഷമാണ് പൂക്കുഞ്ഞിന് ബാങ്കില്‍ നിന്നുള്ള ജപ്തി നോട്ടീസ് വരുന്നത്. അത് കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ പൂക്കുഞ്ഞിനെ ഭാഗ്യദേവത കടാക്ഷിക്കുകയായിരുന്നു. ഇപ്പോഴിതാ ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെ ഭാഗ്യം കടാക്ഷിച്ചതിനെ കുറിച്ച് തുറന്നുപറയുകയാണ് പൂക്കുഞ്ഞും കുടുംബവും. ഒരിക്കലും പ്രതീക്ഷിക്കാതെയാണ് തനിക്ക് ലോട്ടറി അടിച്ചതെന്ന് പൂക്കുഞ്ഞ് പറഞ്ഞു. രണ്ട് മണിക്കാണ് ലോട്ടറി എടുത്തത് …

Read More »

ലെയ്‌സ് നൽകാത്തതിന് കൊല്ലത്ത് യുവാവിനെ മർദ്ദിച്ച കേസ്; ഒരാൾ അറസ്റ്റിൽ…

കൊല്ലത്ത് ലെയ്‌സ് നൽകാത്തതിന് യുവാവിനെ മർദ്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. മൂന്ന് പേർ ഒളിവിലാണ്. കൊല്ലം വാളത്തുങ്കൽ സ്വദേശി മണികണ്ഠനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനമെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ലെയ്‌സ് ചോദിച്ചാണ് മർദ്ദനമെന്നായിരുന്നു ആക്രമണത്തിനിരയായ നീലകണ്ഠന്റെ മൊഴി. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കൊല്ലം വാളത്തുങ്കൽ ഫിലിപ്പ് മുക്കിൽ ഇന്നലെ വൈകുന്നേരത്താണ് സംഭവം നടന്നത്. കൊല്ലം പള്ളിമുക്ക് സ്വദേശിയായ നീലകണ്ഠനും കുടുംബവും വാളത്തുങ്കലിലേക്ക് …

Read More »

ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസെത്തി; വളര്‍ത്തു മൃഗങ്ങള്‍ക്ക് വെള്ളം നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വീടിനുള്ളിലേക്ക് കയറിയ യുവാവിന് സംഭവിച്ചത്…

ഭാര്യയുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടു പോകാന്‍ തുടങ്ങിയ ഭർത്താവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വളര്‍ത്തു മൃഗങ്ങള്‍ക്ക് വെള്ളം നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വീടിനുള്ളിലേക്ക് കയറിയ ആളാണ് പുറത്ത് പൊലീസ് കാത്തുനില്‍ക്കവെ ആത്മഹത്യ ചെയ്തത്. പനവേലി സ്വദേശിയായ 45കാരനാണ് മരിച്ചത്. ഏറെ നേരമായിട്ടും പുറത്തേക്ക് കാണാത്തതിനാല്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇയാളെ മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം നടന്നത്. പൊലീസ് …

Read More »

കെഎസ്‌ആര്‍ടിസിയുടെ `ട്രെയിന്‍` ഇപ്പോള്‍ കൊല്ലത്തുമുണ്ട്; കൊട്ടിയാഘോഷിക്കാതെ സര്‍വീസ് നടത്തുന്ന വെസ്റ്റിബുള്‍ ബസ്…

കൊട്ടിയാഘോഷിച്ച്‌ നടത്തിയ പലതും കെട്ടണയുന്നത് കൊണ്ടാവാം കെഎസ്‌ആര്‍ടിസിയും ഇക്കാര്യം ആരെയും അറിയിച്ചില്ല. തോപ്പുംപടിയില്‍ നിന്നു കരുനാഗപ്പള്ളിയിലേക്കു കെഎസ്‌ആര്‍ടിസി ഓടിക്കുന്ന പുതിയ ഓര്‍ഡിനറി സര്‍വീസിനെ കുറിച്ചാണ്, വെസ്റ്റിബുള്‍ ബസ്. 17 മീറ്റര്‍ നീളമുള്ള ഇരട്ട ബസ്. ട്രെയിനിന്റെ രണ്ടു കോച്ചുകളെ ബന്ധിപ്പിക്കുന്നതു പോലുള്ള ബസിനു ‘കെഎസ്‌ആര്‍ടിസിയുടെ ട്രെയിന്‍’ എന്നും വിളിപ്പേരുണ്ട്. കെഎസ്‌ആര്‍ടിസിയുടെ ഇത്തരത്തിലുള്ള ഏക ബസ് ആണിത്. കരുനാഗപ്പള്ളിയില്‍ നിന്നു രാവിലെ 8.30 നു പുറപ്പെടുന്ന ബസ് തോപ്പുംപടിയില്‍ 1.20 ന് …

Read More »

തിളക്കം കണ്ട് കടയ്ക്കല്‍ ചന്തയില്‍ നിന്ന് മത്സ്യം വാങ്ങിയവര്‍ എല്ലാം വെട്ടിലായി; കറിവയ്ക്കാന്‍ മുറിച്ചപ്പോള്‍ കണ്ടത് ഞുളക്കുന്ന പുഴുക്കൾ…

തിളക്കം കണ്ട് കടയ്ക്കല്‍ ചന്തയില്‍ നിന്ന് ഇന്നലെ മത്സ്യം വാങ്ങിയവര്‍ എല്ലാം വെട്ടിലായി. മത്സ്യം വീട്ടില്‍ കൊണ്ടുപോയി കറിവയ്ക്കാന്‍ മുറിച്ചപ്പോള്‍ പുഴുക്കള്‍ മൂടിയ നിലയില്‍. പരാതി എത്തിയപ്പോള്‍ കടയ്ക്കല്‍ പഞ്ചായത്ത് അധികൃതര്‍ ചന്തയില്‍ എത്തി മത്സ്യം പിടികൂടി. പിന്നീട് അവയെല്ലാം നശിപ്പിച്ചു. കടയ്ക്കല്‍ ചന്തയില്‍ രണ്ടാഴ്ച മുന്‍പ് പഞ്ചായത്തും ഭക്ഷ്യ സുരക്ഷാ വകുപ്പും എത്തി പഴകിയ മത്സ്യം പിടികൂടിയിരുന്നു. ഇത്തരം മത്സ്യം വില്‍ക്കുന്നവര്‍ക്കെതിരെ നടപടി താക്കീതില്‍ ഒതുക്കുന്നു എന്നാണ് പരാതി. …

Read More »