തൻറെ പേരക്കിടാവിനു അവന്റെ അമ്മയെ അറിയില്ല. അവൻ ജനിച്ച് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവൻറെ അമ്മ ആത്മഹത്യ ചെയ്യുകയുണ്ടായി ,കാരണം അമ്മയെ ബാധിച്ച തീരാവ്യാധി ആയിരുന്നു .അമ്മ മരിച്ച് 16 ആം നാൾ അവന്റെ അച്ഛൻ അവനെ ഉപേക്ഷിച്ചു പോയി. ശേഷംഅവനെ വളർത്തിയത് അവന്റെ അമ്മൂമ്മയാണ്. ബാധ്യതകൾ മാത്രം ബാക്കി നിൽക്കെ തന്റെ പേരക്കിടാവിനെ പൊന്നുപോലെ നോക്കുവാൻ ആവുന്നത് അമ്മ ചെയ്തുകൊണ്ടിരിക്കുകയാണ്.
ഇന്നവന്14 വയസ്സായിരിക്കുന്നു. ഒന്നുറങ്ങുവാൻ പോലും കഴിയാതെ ആ അമ്മയും ഈ മകനും ഒരു കുടിലിൽ കഴിയുകയാണ്.അടച്ചുറപ്പുള്ള ഒരു വീടിനുവേണ്ടി മുട്ടാത്ത വാതിലുകളില്ല .കുടിലിന് ചുറ്റും ചെറിയ കൈ തോടുകളും നിറയെ കാടും ഉള്ള സ്ഥലത്ത് താൽക്കാലികമായി മറച്ച ഒരു കൂരയിലാണ് ഈ അമ്മൂമ്മയും മകനും കഴിയുന്നത്.ഇവർക്ക് കൂട്ടിനായി ഇപ്പോൾ കരിമൂർഖനെ പോലെയുള്ള വിഷപാമ്പുകളും മറ്റുള്ള ഇഴജന്തുക്കളുമാണ്. ഈ അമ്മൂമ്മ ഉറങ്ങിയിട്ട് എത്രയോ കാലമായി. തന്റെ പേരക്കിടാവിനെ പൊന്നുപോലെ നോക്കുവാൻ ഈ അമ്മ കാണിക്കുന്ന ത്യാഗം അത്ര നിസ്സാരമല്ല.
സ്വസ്ഥമായി ഒന്ന് ഉറങ്ങുവാൻ, മേൽക്കൂരയുള്ള ഒരു വീട് വയ്ക്കുവാൻ ആഗ്രഹിച്ച് പഞ്ചായത്തിലും മറ്റുള്ള അധികാരസ്ഥാനങ്ങളിലും ഇവർ കേറിയിറങ്ങാൻ തുടങ്ങിയിട്ട് എത്രയോ വർഷങ്ങളായി. ജനപ്രതിനിധികളുടെ മുന്നിലും മറ്റും ഇവർ കൈ നീട്ടുന്നു, യാചിക്കുന്നു .പല കാരണങ്ങൾ പറഞ്ഞു ഇവരെ അതിൽനിന്നും മാറ്റിനിർത്തി കൊണ്ടിരിക്കുകയാണ്. ഇവരുടെ രോദനം വനരോദനമായി മാറിക്കൊണ്ടിരിക്കുന്നു .ഈ അവസ്ഥ നമ്മൾ മനസ്സിലാക്കണം. ഈ മോനും ഈ അമ്മൂമ്മയും കഴിയുന്ന അവസ്ഥ നേരിട്ട് കണ്ടാൽ കാണുന്നവരുടെ കരളലിയിക്കുന്ന കാഴ്ചയാണ് വീടിനകം .ഈ മോന് പഠിക്കണം എന്ന് ആഗ്രഹമുണ്ട് .
ഇരുന്നു പഠിക്കുവാനുള്ളതായ ഒരു സാഹചര്യം ആ കൊച്ചു കൂരയിൽ ഇല്ല .അവൻ നിർമ്മിച്ച ഒരു കിടക്ക കാണാം, നാല് കല്ല് ഉയർത്തിവെച്ച് അതില് മരക്കൊമ്പുകൾ ചേർത്ത് വച്ച് കെട്ടി പഴം തുണി വിരിച്ചിരിക്കുന്നതാണ് ഈ മോൻ്റെ കിടക്ക. അവൻറെ വസ്ത്രം ഊരിയിടാൻ പോലും അവിടെ സ്ഥലമില്ല .അവന്റെ ബുക്കും പുസ്തകവും നനയാതെ എവിടെയെങ്കിലും സൂക്ഷിക്കുവാൻ അവനു കഴിയുന്നില്ല .മഴപെയ്താൽ ആ കുടിലിൽ നിറയെ വെള്ളമാണ് .സന്മനസ്സുള്ള ആൾക്കാരുടെ Attempt പ്രതീക്ഷിച്ചു ഈ അമ്മൂമ്മയും മകനും ഈ വീട്ടിൽ കഴിയുകയാണ്.