Breaking News

പുത്തൂർ ടൗണിൽ എത്തുന്നവർ ഇനി പട്ടിണി കിടക്കരുത്…

ഭക്ഷണം, ജലം, വസ്ത്രം, പാർപ്പിടം, എന്നിവ മനുഷ്യന് അത്യന്താപേക്ഷിതമായ ഘടകമാണ്. ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടുന്ന നിരവധിപേരെ നമുക്ക് ചുറ്റും കാണാൻ സാധിക്കും. എന്നാൽ പല കാരണങ്ങൾ കൊണ്ടും നല്ലൊരു ശതമാനം ആൾക്കാരും അഭിമാനമോർത്ത് പട്ടിണിയാണെങ്കിലും മറ്റുള്ളവരെ അറിയിക്കാതെ ജീവിതം നയിക്കുന്നവരാണ്. നമുക്ക് ചുറ്റും കാണുന്ന പട്ടിണി പാവങ്ങൾക്കു വേണ്ടി ഒരു നേരത്തെ ഭക്ഷണം നൽകുന്നതിനു വേണ്ടി വ്യത്യസ്തമായ ഒരു പ്രവർത്തനമാണ് പുത്തൂർ ടൗണിലെ വ്യാപാരിയായ വിനോദ് വിസ്മയയുടെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്.

മൂന്ന് മാസത്തിനു മുമ്പ് ആരംഭിച്ച ഭക്ഷണക്കൂട് എന്ന ഈ പരിപാടി ഇതിനോടകം തന്നെ വളരെ ജനശ്രദ്ധ നേടിയിട്ടുള്ളതുമാണ്. ഇതിനെ അടിസ്ഥാനമാക്കി സമീപപ്രദേശങ്ങളിൽ പലയിടത്തും ഇത്തരത്തിൽ പ്രവർത്തനങ്ങൾ അതാത് പ്രദേശവാസികൾ സംഘടിപ്പിച്ചിട്ടുണ്ട്. മറ്റുള്ളവർക്കും പ്രചോദനമായിരിക്കുന്ന ഈ ഭക്ഷണക്കൂടിനെ ആശ്രയിക്കുന്നത് നിരവധി പേരാണ്. ദിവസവും നിരവധി പേർക്ക് ആഹാരം നൽകുന്ന ഈ ഭക്ഷണകൂട്ടിൽ ഭക്ഷണപ്പൊതികൾ വയ്ക്കുവാൻ സമീപപ്രദേശത്തുള്ള സന്മനസ്സുകളായ ആൾക്കാരും അതോടൊപ്പം തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും തയ്യാറായിക്കൊണ്ടിരിക്കുകയാണ്.

ഭക്ഷണകൂടൊരുക്കി നൂറ് ദിവസം പിന്നിട്ട ഈ അവസരത്തിൽ വിസ്മയുടെ നേതൃത്വത്തിൽ കല്ലുംപുറം വസന്തൻ തുടങ്ങിയ നല്ലവരായ കുറേ വ്യാപാരികളും സുഹൃത്തുക്കളുമൊക്കെ ചേർന്ന് ,കഴിഞ്ഞദിവസം 100 പേർക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്തു എന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ മറ്റുള്ളവർക്കും പ്രചോദനമാകട്ടെ എന്നു മാത്രമേ ഇത്തരത്തിൽ പറയുവാനുള്ള.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …