Breaking News

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസന്വേഷണം ഇനി ക്രൈംബ്രാഞ്ചിന് .

ഓയൂരിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം കൊല്ലം റൂറൽ ജില്ല ക്രൈംബ്രാഞ്ചിന് .വിശദമായ അന്വേഷണത്തിനാണ് പ്രത്യേക സംഘത്തെ നിയോഗിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു. ഡിവൈഎസ്പി എം എം ജോസിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം പ്രതികളെ കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിന് കൊട്ടാരക്കര ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി.

ഡോക്ടർ വന്ദനാ ദാസിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കുത്തിക്കൊലപ്പെടുത്തിയ കേസും ഡിവൈഎസ്പി എം എം ജോസിന്റെ സംഘമാണ് അന്വേഷിച്ചത്. അന്ന് 90 ദിവസത്തിനകം കുറ്റപത്രം നൽകാൻ അന്വേഷണസംഘത്തിന് കഴിഞ്ഞു . കൂടുതൽ പേരിലേക്ക് അന്വേഷണം എത്തിയേക്കും എന്നാണ് സൂചന. കൂടുതൽ ആഴത്തിൽ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ചിന് നിർദ്ദേശം ലഭിച്ചതോടെ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം വിപുലമാകും എന്നാണ്പ്രതീക്ഷ.

കേസുമായി ബന്ധമുള്ള കൂടുതൽ പേരിലേക്ക് അന്വേഷണം നീങ്ങാൻ സാധ്യതയേറി. പിടിയിലായ മൂന്നുപ്രതികളെയും മണിക്കൂറുകളോളം ചെയ്ത എഡിജിപി എം ആർ അജിത് കുമാർ കേസിൽ പ്രതികളെല്ലാം പിടിയിലായി എന്നാണ് വെളിപ്പെടുത്തിയത്. ഇതിനെതിരെ സംശയങ്ങൾ വ്യാപകമായി ഉയർന്നതോടെ പോലീസ് പ്രതിരോധത്തിലായി. കോടികൾ ആസ്തിയുള്ള കുടുംബം 10 ലക്ഷം രൂപയ്ക്കായി സാധാരണ കുടുംബത്തിലെ കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന പോലീസ് കണ്ടെത്തലിൽ സംശയങ്ങൾ ഏറെയാണ്. കൂടുതൽ പ്രതികൾ ഉണ്ടാകാൻ ഇടയുണ്ട് എന്നാണ് സംശയം.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …