Breaking News

മക്കളെ ഉപേക്ഷിച്ച്‌ കാമുകനൊ‌പ്പം നാടുവിട്ടു; മക്കളെക്കാള്‍ ഏറെ സ്നേഹിച്ച സ്കൂട്ടര്‍ എടുക്കാന്‍ കാമുകനെയും കൂട്ടി വീണ്ടും ഭര്‍തൃവീട്ടിലെത്തി; കരിവള്ളൂരില്‍ പിന്നീട് സംഭവിച്ചത്…

ര​ണ്ട് ആ​ണ്‍​മ​ക്ക​ളെ​യും ഭ​ര്‍​ത്താ​വി​നെ​യും ഉ​പേ​ക്ഷി​ച്ച്‌ കാ​മു​ക​നൊ​പ്പം നാ​ടു​വി​ട്ട ഭാ​ര്യ​യെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍. ക​രി​വെ​ള്ളൂ​ര്‍ സ്വദേശി രാ​ജേ​ഷി​നെ (40)യാ​ണ് വ​ധ​ശ്ര​മ​ക്കേ​സി​ല്‍ പ​യ്യ​ന്നൂ​ര്‍ എ​സ്‌ഐ കെ.​ദീ​ലി​പും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു. ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്ബാ​ണ് 32 കാ​രി​യാ​യ ഇ​യാ​ളു​ടെ ഭാ​ര്യ സ്വ​കാ​ര്യ ഐ​ടി സ്ഥാ​പ​ന​ത്തി​ലെ ജോ​ലി​ക്കി​ടെ പ​രി​ച​യ​പ്പെ​ട്ട ചെ​റു​വ​ത്തൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വി​നൊ​പ്പം നാ​ടു​വി​ട്ട​ത്. ര​ണ്ടു മ​ക്ക​ളേ​യും ഉ​പേ​ക്ഷി​ച്ചാ​യി​രു​ന്നു യു​വ​തി​യു​ടെ യാ​ത്ര.

ഇ​തേ തു​ട​ര്‍​ന്ന് ഭാ​ര്യാ വീ​ട്ടു​കാ​രു​മാ​യി സം​സാ​രി​ച്ച ഭ​ര്‍​ത്താ​വ് രാ​ജേ​ഷ് ര​ണ്ട് മ​ക്ക​ളു​ടെ​യും സം​ര​ക്ഷ​ണ​മേ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ വീ​ണ്ടും സൗ​ഹൃ​ദം ന​ടി​ച്ച്‌ ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന സ്കൂ​ട്ട​ര്‍ ആ​വ​ശ്യ​പ്പെ​ട്ട് ഇ​ക്ക​ഴി​ഞ്ഞ മൂ​ന്നാം തീ​യ​തി രാ​വി​ലെ പ​തി​നൊ​ന്നോ​ടെ കാ​മു​ക​നൊ​പ്പം​എ​ത്തി​യ യു​വ​തി​യെ ക​ണ്ട് പ്ര​കോ​പി​ത​നാ​യ ഭ​ര്‍​ത്താ​വ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി​കൊ​ണ്ട് യു​വ​തി​യു​ടെ പ​ള്ള​ക്കും കൈ​ക്കും മാ​ര​ക​മാ​യി വെ​ട്ടി പ​രി​ക്കേ​ല്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നു​ണ്ടാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ രാ​ജേ​ഷി​നെതിരെ വ​ധ​ശ്ര​മത്തിന് കേസ് എടുത്തത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …