Breaking News

കാലാവധി കഴിഞ്ഞ റാങ്ക് പട്ടികയിലുളളവര്‍ക്ക് നിയമനം; പി എസ് സി തീരുമാനം

കാലാവധി കഴിഞ്ഞ റാങ്ക് പട്ടികയിലുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കാന്‍ പി എസ് സി യോഗത്തില്‍ തീരുമാനം. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കേസിലായതിനെ തുടര്‍ന്ന് മാറ്റിവെച്ച 545 ഒഴിവുകളിലേക്ക് അതാത് റാങ്ക് പട്ടികളില്‍ നിന്ന് നിയമന ശുപാര്‍ശ നല്‍കാനാണ് തീരുമാനം. കാലാവധി കഴിഞ്ഞ റാങ്ക് പട്ടിക നീട്ടുന്നതുമായി ബന്ധപ്പെട്ട ഹെെക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി സുപ്രീം കോടതി ശരിവെച്ചിരുന്നു.

2018 മാര്‍ച്ച്‌ ഒന്നിലെ വിധിയാണ് ഫെബ്രുവരി 15നു സുപ്രീം കോടതി അംഗീകരിച്ചത്. കേസിന് പോയവര്‍ക്ക് അനുകൂലമായി വിധി വന്നപ്പോള്‍ തന്നെ നിശ്ചിത ഒഴിവുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കായി പി എസ് സി മാറ്റി വെച്ചിരുന്നു. ഈ ഒഴിവുകള്‍ പരിശോധിച്ച ശേഷമായിരിക്കും നിയമനം. കേസിനു പോയവര്‍ക്കായി നീക്കിവെച്ച ഒഴിവുകളുടെ എണ്ണം, ഇത് സംബന്ധിച്ച ഹെെക്കോടതിയിലെ നിയമോപദേഷ്ടാവിന്റെ ഉപദേശം എന്നിവയും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …