Breaking News

ആഫ്രിക്കൻ ട്വിൻ ഡെലിവറി ആരംഭിക്കാൻ ഒരുങ്ങി ഹോണ്ട..!

ജാപ്പനീസ് വാഹനനിർമ്മാതാക്കളായ ഹോണ്ട പരിഷ്‌കരിച്ച ആഫ്രിക്ക ട്വിൻ 2019 സെപ്റ്റംബറിലാണ് ആഗോള വിപണിക്ക് പരിചയപ്പെടുത്തിയത്. പുത്തൻ ആഫ്രിക്ക ട്വിന്നിനെ ഈ വർഷം മാർച്ചിലും ഇന്ത്യൻ വിപണിയിൽ എത്തിച്ചു.

ഇപ്പോൾ ആഫ്രിക്കൻ ട്വിൻ ഡെലിവറി ആരംഭിക്കാൻ ഒരുങ്ങുകയാണ് ഹോണ്ട എന്നാണ് റിപ്പോർട്ടുകൾ. സ്റ്റാൻഡേർഡ്, അഡ്വഞ്ചർ സ്‌പോർട്‌സ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിൽ

വിൽപ്പനക്കെത്തിയ ആഫ്രിക്ക ട്വിന്നിന്റെ അഡ്വഞ്ചർ സ്‌പോർട്‌സ് മോഡൽ മാത്രമാണ് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുക.

കുറച്ചു കാലം മുൻപ് വരെ ഇന്ത്യയിൽ ആഫ്രിക്ക ട്വിൻ, ഓട്ടോമാറ്റിക് ഡിസിടി (ഡ്യുവൽ ക്ലച്ച്‌) ട്രാൻസ്‍മിഷനിൽ മാത്രമാണ് വിൽപ്പനയിലുണ്ടായിരുന്നത്. എന്നാൽ പുത്തൻ മോഡൽ മാനുവൽ ട്രാൻസ്മിഷനിലും ലഭിക്കും.

1,084 സിസി പാരലൽ ട്വിൻ സിലിണ്ടർ എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. ഈ എഞ്ചിൻ 7,500 rpm -ൽ 101 bhp കരുത്തും 6,250 rpm -ൽ 105 Nm ടോർക്കും സൃഷ്ടിക്കും. ടൂർ, അർബൻ, ഗ്രാവൽ, ഓഫ്-റോഡ് എന്നിങ്ങനെ റൈഡിങ് മോഡുകൾക്കൊപ്പം രണ്ടു കസ്റ്റം റൈഡ് മോഡുകളും പുതിയ ബൈക്കിന്റെ സവിശേഷതയാണ്.

ഭാരം കുറഞ്ഞ അലുമിനിയം സിലിണ്ടർ സ്ലീവ്, റീഡിസൈൻ ചെയ്ത എഞ്ചിൻ കെയ്സിംഗ് എന്നിവ പുതിയ ആഫ്രിക്ക ട്വിന്നിന്റെ ഭാരവും കുറച്ചിട്ടുണ്ട്. 2020 ആഫ്രിക്ക ട്വിന്റെ മാനുവൽ ട്രാൻസ്മിഷൻ എഞ്ചിൻ മുമ്ബത്തേതിനേക്കാൾ 2.5 കിലോഗ്രാം ഭാരവും ഓട്ടോമാറ്റിക് ഡിസിടി എഞ്ചിൻ 2.2 കിലോഗ്രാം ഭാരം കുറവാണ്.

സ്റ്റാൻഡേർഡായി ഇരട്ട-ചാനൽ ABS ഉം നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്. മുൻവശത്ത് ഷോവ ഷോവ 45 mm കാട്രിഡ്‍ജ് തരത്തിലുള്ള വിപരീത ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ പ്രോ-ലിങ്കുള്ള മോണോബ്ലോക്ക്

അലുമിനിയം സ്വിംഗ് ആം അടങ്ങുന്ന ഷോവ ഗ്യാസ് ചാർജ്ഡ് ഡാംപ്പർ എന്നിവ ഉൾക്കൊള്ളുന്നു. മുൻവശത്ത് ഡ്യുവൽ 310 mm ഹൈഡ്രോളിക് ഡിസ്‌കുകളും പിന്നിൽ 256 mm ഹൈഡ്രോളിക് ഡിസ്‌കുമാണ് വാഹനത്തിന്റെ ബ്രേക്കിംഗ്. ഹോണ്ട ആഫ്രിക്ക ട്വിൻ മാനുവൽ മോഡലിന് 15.35

ലക്ഷം രൂപയും, ഓട്ടോമാറ്റിക് ഡിസിടി മോഡലിന് 16.10 ലക്ഷം രൂപയുമാണ് എക്സ്‌ഷോറൂം വില. ഇപ്പോൾ ബൈക്കിന്റെ ഡെലിവറി സംബന്ധിച്ച്‌ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് കമ്ബനി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …