Breaking News

ആ വീഡിയോകളില്‍ അശ്ശീലമില്ല, ഭര്‍ത്താവ് നിരപരാധി: ആറര മണിക്കൂര്‍ ചോദ്യം ചെയ്യലില്‍ ശില്‍പ ഷെട്ടി…

നിലച്ചിത്ര നിര്‍മ്മാണ കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് രാജ് കുന്ദ്ര നിരപരാധിയെന്ന് പോലീസിനോട് നടി ശില്‍പ ഷെട്ടി. ഹോട്ട്‌ഷോട്ട് എന്ന മൊബൈല്‍ ആപ്പ് വഴി കുന്ദ്ര വില്‍പന നടത്തിയ വീഡിയോകള്‍ അശ്ശീല വീഡിയോകളുശട പരിധിയില്‍ പെടുന്നതല്ലെന്നാണ്

നടി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. അതേസമയം ഹോട്ട്‌ഷോട്ട് ആപ്പിലെ വീഡിയോകള്‍ ഏത് തരത്തിലുളളവയാണെന്ന് അറിവില്ലായിരുന്നുവെന്നും നടി വ്യക്തമാക്കിയെന്നാണ് വിവരം. മുംബൈ ജുഹുവിലെ വീട്ടിലെത്തി

ആറര മണിക്കൂര്‍ ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മൊഴി വിശദമായി രേഖപ്പെടുത്തിയാണ് മടങ്ങിയത്. ലണ്ടനിലുള്ള ബന്ധു പ്രദീപ് ബക്ഷിയാണ് ആപുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതെന്നും നടി മൊഴി നല്‍കിയിട്ടുണ്ട്.

നേരത്തെ ചോദ്യം ചെയ്യലില്‍ രാജ് കുന്ദ്രയും ഇതേ മൊഴിയാണ് നല്‍കിയിരിക്കുന്നത്. വാട്‌സാപ്പ് വഴിയുള്ള സംഭാഷണ മാത്രമായിരുന്നു പ്രദീപ് ബക്ഷിയുമായി തനിക്കുള്ളതെന്നുമായിരുന്നു കുന്ദ്രയുടെ വിശദീകരണം.

എന്നാല്‍ എല്ലാ വിഷയങ്ങളും രാജ് കുന്ദ്ര നേരിട്ട് കൈകാര്യം ചെയ്തതിന് തെളിവുകളുണ്ട്. എന്നാല്‍ ശില്‍പ ഷെട്ടിയുടെ പങ്ക് ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. ആദ്യം ശില്‍പ

ഷെട്ടിയെ ഒറ്റയ്ക്കിരുത്തിയാണ്  ചോദ്യം ചെയ്തത്. തുടര്‍ന്ന് കുന്ദ്രയോട് ഒപ്പമിരുത്തിയും ചോദ്യം ചെയ്തു. ജുഹുവിലെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ഇലക്‌ട്രോണിക്

ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.കേസില്‍ ഇതുവരെ കുന്ദ്ര ഉള്‍പ്പെടെ 10 പേരെലാണ് പോലീസ് അറസറ്റ് ചെയ്തിരിക്കുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …