Breaking News

പതിനാറുകാരിയുടെ കട്ടിലിനടിയില്‍ ‘കാമുകന്‍’; കള്ളനെന്ന് കരുതി അമ്മ ചെയ്തത്…

മാതാവ് ജോലിക്കുപോയ സമയത്ത് 16കാരിയുടെ വീട്ടില്‍ കാമുകന്‍ എത്തി. പതിവിന് വിപരീതമായി അമ്മ ജോലിയും കഴിഞ്ഞ് നേരത്തെ വീട്ടിലെത്തി. ഇതോടെ കാമുകന് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല.

കോട്ടയം വൈക്കത്താണ് സംഭവം. അച്ഛന്‍ വീട്ടില്‍ ഇല്ലാത്ത പെണ്‍കുട്ടിയുടെ വീട്ടില്‍ അമ്മ ജോലിക്കു പോകുന്നതോടെയാണ് കാമുകന്‍റെ സന്ദര്‍ശനം.

രാത്രിയോടെ അമ്മ മകളുടെ മുറിയില്‍ എത്തിയപ്പോള്‍ കട്ടിലിനടിയില്‍ ഞരക്കം. ഇതുകേട്ട് ടോര്‍ച്ച്‌ അടിച്ചുനോക്കിയപ്പോള്‍ ഒരു യുവാവ് കിടക്കുന്നു.

കള്ളനാണെന്ന് കരുതിയ മാതാവ് അലറിവിളിച്ചു. അയല്‍വാസികള്‍ എത്തിയപ്പോഴാണ് കള്ളനല്ലെന്ന് മനസിലായത്. തുടര്‍ന്ന് വൈക്കം പൊലീസിനെ വിളിച്ചുവരുത്തി അമ്മതന്നെ മകളുടെ 21 കാരനായ കാമുകനെ കൈമാറി.

ബുധനാഴ്ച രാത്രി എട്ടുമണിയോടെ വൈക്കത്താണ് സംഭവം. പോക്സോ വകുപ്പുപ്രകാരം പൊലീസ് കേസ് എടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍‌ഡ് ചെയ്തു

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …