Breaking News

വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ഡൗണ്‍ വേണമെന്ന ഹര്‍ജി 27ന്…

സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ഹര്‍ജി ഈ മാസം 27 ലേക്ക് മാറ്റി. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്

അനുസരിച്ചാണ് തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ 26 ന് കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായി സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ ദിവസം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്

അടക്കമുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ഈ സാഹചര്യത്തില്‍ ഹര്‍ജി മാറ്റിവെക്കണമെന്നാണ് സംസ്ഥാനം ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്. ഇതേതുടര്‍ന്നാണ് ഹൈക്കോടതി ഹര്‍ജിയില്‍ വാദം കേള്‍ക്കുന്ന തീയതി മാറ്റിവെച്ചത്

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …