Breaking News

മോട്ടോര്‍ വാഹന വകുപ്പിനെ വെല്ലുവിളിച്ചുകൊണ്ടുള്ള വീഡിയോയില്‍ വിശദീകരണവുമായി മല്ലു ട്രാവലര്‍…

വാഹനങ്ങളുടെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്കിടെ ‘മല്ലു ട്രാവലര്‍’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന വ്‌ളോഗറുടെ ഒരു പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരുന്നു.

‘വണ്ടി മോഡിഫിക്കേഷന്‍ ചെയ്യും, ഞാന്‍ ചെയ്യും. വണ്ടി പൈസയും ടാക്‌സും കൊടുത്ത് മേടിച്ചിട്ട് മോഡിഫിക്കേഷനൊന്നും എനിക്ക് അവകാശമില്ലേ? പോയി പണി നോക്കാന്‍ പറ. നാട്ടില്‍ വന്ന് പച്ചയ്ക്ക് ഞാന്‍ ചെയ്യും.

ബാക്കി വരുന്നിടത്തുവച്ച്‌ കാണാം” എന്നൊക്കെയാണ് വീഡിയോയില്‍ പറഞ്ഞിരുന്നത്. ഇപ്പോഴിതാ അതില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് യുവാവ്. ആ വീഡിയോ ഒരു വര്‍ഷം മുമ്ബുള്ളതാണെന്നും,

അന്ന് മോട്ടോര്‍ വാഹന വകുപ്പ് വിളിച്ചപ്പോള്‍ തന്നെ വിശദീകരണം നല്‍കിയിരുന്നെന്നും യുവാവ് പറയുന്നു. കേരളത്തില്‍ വ്‌ളോഗേഴ്‌സിനെ കരിവാരി തേക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും

ഇയാള്‍ ആരോപിക്കുന്നു. ഇവിടത്തെ നിയമം ലംഘിക്കാന്‍ ഒരു താത്പര്യവുമില്ല. ലോകയാത്രയ്ക്ക് വേണ്ടിയാണ് ബൈക്ക് മോഡിഫൈ ചെയ്തത്.ലോകം മുഴുവന്‍ കറങ്ങിയ ശേഷം ഇപ്പോള്‍ വീടിനകത്ത് കയറ്റിയേക്കുകയാണെന്നും യുവാവ് വ്യക്തമാക്കി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …