Breaking News

കേരളത്തില്‍ വീണ്ടും കൊവിഡ് മരണം; സംസ്ഥാനത്ത് ആകെ മരണം 22..!

സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടി. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍(68) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 22 ആയി.

കൊല്ലം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു വസന്തകുമാര്‍. ഇക്കഴിഞ്ഞ 10നു ഡല്‍ഹി നിസാമുദ്ദീനില്‍ നിന്നു ട്രെയിന്‍ മാര്‍ഗമെത്തിയ ശേഷം ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.

കൊറോണ വൈറസിന് വാക്‌സിന്‍ കണ്ടെത്തിയെന്ന് നൈജീരിയ; പക്ഷേ വാക്സിന്‍ നല്‍കുന്നത് ഈ രാജ്യങ്ങള്‍ക്ക് മാത്രം…?

പനി ബാധിച്ച്‌ ആശുപത്രിയില്‍ ചികില്‍സ തേടിയതിനെ തുടര്‍ന്ന് 17നു നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ആരോഗ്യവകുപ്പിന്റെയും പോലിസിന്റെയും

നിര്‍ദേശപ്രകാരമാണ് സംസ്‌കരിക്കുക.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …