Breaking News

കര്‍കിടക മാസ പൂജകള്‍ക്കായി ശബരിമലനട 16 ന് തുറക്കും; ഒരു ദിവസം 5000 ഭക്തര്‍ക്ക് ദര്‍ശന സൗകര്യം; കൂടുതൽ വിവരങ്ങൾ…

കര്‍കിടക മാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്രനട ജൂലൈ 16 ന് വൈകുന്നേരം അഞ്ചു മണിക്ക് തുറക്കും. 17 മുതല്‍ മാത്രമെ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാവുകയുള്ളൂ. ഒരു ദിവസം 5000 ഭക്തര്‍ക്ക് വീതം

ദര്‍ശനത്തിനായി അവസരം ലഭിക്കും. വെര്‍ച്വല്‍ ക്യൂ ബുകിംഗ് സംവിധാനത്തിലുടെ മാത്രമെ ഭക്തര്‍ക്ക് ഇക്കുറി ശബരിമല അയ്യപ്പ ദര്‍ശനത്തിനായി എത്തിച്ചേരാന്‍ സാധിക്കൂ. വെര്‍ച്വല്‍ ക്യൂ

ബുകിംഗിലൂടെ ശബരിമല കയറാന്‍ അനുമതി ലഭിക്കുന്നവര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ്- 19 ആര്‍ ടി പി സി ആര്‍ പരിശോധനാ നെഗറ്റീവ് സെര്‍ടിഫികെറ്റ് കൈയില്‍ കരുതണം.

കോവിഡ്- 19 ന്റെ രണ്ട് പ്രതിരോധ വാക്‌സിന്‍ എടുത്തവര്‍ക്കും ദര്‍ശനത്തിന്അ നുമതി ലഭിക്കും. കര്‍കിടക മാസ പൂജകള്‍ പൂര്‍ത്തിയാക്കി ജൂലൈ 21 ന് രാത്രിയാണ് നട അടയ്ക്കുക.

വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ ദര്‍ശനത്തിനായി ബുകിംഗ് ലഭിക്കാത്ത ആരെയും മലകയറാന്‍ അനുവദിക്കുകയില്ല.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …