Breaking News

വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ല്‍ കേ​ബി​ള്‍ കാ​ര്‍ പൊ​ട്ടി​വീ​ണു, ഒരു കുട്ടിയുള്‍പ്പെടെ 14 പേര്‍ക്ക് ദാരുണാന്ത്യം…

വ​ട​ക്ക​ന്‍ ഇ​റ്റ​ലി​യി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ല്‍ കേ​ബി​ള്‍ കാ​ര്‍ പൊ​ട്ടി​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ 14 പേ​ര്‍ മ​രി​ച്ചു. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. പ​രി​ക്കേ​റ്റ ഒ​രു കു​ട്ടി​യു​ടെ നി​ല​ഗു​രു​ത​ര​മാ​ണ്.

ഞാ​യ​റാ​ഴ്ച മ​ജോ​റി ത​ടാ​ക​ത്തി​നു​സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. പൈ​ന്‍ മ​ര​ങ്ങ​ളു​ടെ ഇ​ട​യി​ലേ​ക്കു വീ​ണ കാ​ര്‍ നി​ശേ​ഷം ത​ക​ര്‍​ന്നു. റി​സോ​ര്‍​ട്ട് ന​ഗ​ര​മാ​യ സ്‌​ട്രെ​സ​യി​ല്‍​നി​ന്ന് പീ​ഡ്മോ​ണ്ട് മേ​ഖ​ല​യി​ലെ

മോ​ട്ട​റോ​ണ്‍ പ​ര്‍​വ​ത​ത്തി​ലേ​ക്ക് യാ​ത്ര​ക്കാ​രെ ക​യ​റ്റി പോ​കു​ക​യാ​യി​രു​ന്ന  കേ​ബി​ള്‍ കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. മ​രി​ച്ച​വ​രി​ല്‍ അ​ഞ്ച് പേ​ര്‍‌ ഇസ്രേലി പൗ​ര​ന്‍​മാ​രാ​ണ്.

ഭൂ​രി​പ​ക്ഷം പേ​രും അ​പ​ക​ട​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു. പ​രി​ക്കേ​റ്റ അ​ഞ്ച്, ഒ​ന്‍​പ​ത് വ​യ​സ് പ്രാ​യ​മു​ള്ള ര​ണ്ട് കു​ട്ടി​ക​ളെ

വ്യോ​മ​മാ​ര്‍‌​ഗം ടൂ​റി​നി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സ്ട്രെ​സ​യി​ല്‍ നി​ന്ന് മ​ജോ​റി ത​ടാ​ക​ത്തി​നു മു​ക​ളി​ലൂ​ടെ, 1400 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലു​ള്ള മോ​ട്ട​റോ​ണ്‍ മ​ല​യു​ടെ മു​ക​ളി​ലേ​ക്ക് 20 മി​നി​റ്റി​ല്‍ എ​ത്താ​വു​ന്ന​താ​ണു കേ​ബി​ള്‍ കാ​ര്‍. ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കു ശേ​ഷം അ​ടു​ത്തി​ടെ​യാ​ണു വീ​ണ്ടും തു​റ​ന്ന​ത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …