Breaking News

നാടിനെ നടുക്കിയ പുറ്റിങ്ങല്‍ ദുരന്തത്തിന് അഞ്ചാണ്ട്…

110 പേരുടെ ജീവന്‍ നഷ്ടമാകുകയും ഏഴുനൂറിലധികം പേര്‍ക്ക് സാരമായി പരുക്കേല്‍ക്കുകയും ചെയ്ത പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന് ഇന്ന് അഞ്ചാണ്ട്. 2016 ഏപ്രില്‍ 10ന്​ പുലര്‍ച്ചെ 3.11ന്​ ആയിരുന്നു 110 ജീവനുകള്‍ നഷ്​ടമായ ദുരന്തം നടന്നത്​.

കമ്ബത്തിനായി നിറച്ചിരുന്ന വെടിമരുന്നിലേക്ക്​ തീ​പ്പൊരി വീണാണ്​ അപകടമുണ്ടായതെന്നാണ്​ കേസ്​ അന്വേഷിച്ച ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. 750ഓളം പേര്‍ക്കാണ്​ അപകടത്തില്‍ പരുക്കേറ്റത്​. 180 വീടുകളും നിരവധി കിണറുകളും തകര്‍ന്നു. പുറ്റിങ്ങലമ്മയുടെ തിരുനാളായ മീന ഭരണിദിനത്തില്‍ പതിവ് പോലെ ഉത്സവത്തിമിര്‍പ്പിലായിരുന്നു അന്ന് പുറ്റിങ്ങല്‍ ദേശം.

ദൂരെ സ്ഥലങ്ങളില്‍ നിന്നു പോലും വെടിക്കെട്ട് കണ്ടാസ്വദിക്കാന്‍ ആളുകളെത്തി. ആകാശത്ത് അമിട്ടുകള്‍ മഴവില്ലഴക് സൃഷ്ടിച്ചു. ഗുണ്ടുകള്‍ ഇടിമിന്നല്‍ പോലെ പ്രകമ്ബനം തീര്‍ത്തു. അപ്പോഴാണ് ആയിരം അമിട്ടുകള്‍ ഒരുമിച്ച്‌ പൊട്ടിയ പോലെ, ഉഗ്ര സ്‌ഫോടനം ഉണ്ടാകുന്നത്.

ചെറു തീപ്പൊരി കമ്ബപ്പുരയില്‍ വീണതാണ് ദുരന്തത്തിന് ഇടയാക്കിയതെന്നാണ് കരുതുന്നത്. വെടിക്കെട്ട് സാമഗ്രികള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച്‌ കോണ്‍ക്രീറ്റ് കമ്ബപ്പുര തകര്‍ന്നത് ദുരന്തത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചു. കോണ്‍ക്രീറ്റ് ചീളുകള്‍ പതിച്ചാണ് പലര്‍ക്കും സാരമായി പരുക്കേറ്റത്.

കോണ്‍ക്രീറ്റ് ചീളുകള്‍ രണ്ട് കിലോ മീറ്റര്‍ അപ്പുറം പതിച്ചും ആളുകള്‍ മരിച്ചു. കഴിഞ്ഞ വര്‍ഷം ഒക്​ടോബറിലാണ്​ പരവൂര്‍ കോടതിയില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്​. 52 പേരടങ്ങുന്ന പ്രതിപ്പട്ടികയില്‍ ക്ഷേത്രകമ്മിറ്റി ഭാരവാഹികളും വെടിക്കെട്ട്​ നടത്തിയവരുമാണ് ഉള്‍പ്പെട്ടത്​.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …