Breaking News

കൊല്ലത്ത് കോവിഡ് രോഗിക്കൊപ്പം പോയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം: ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍….

കോവിഡ് രോഗിക്കൊപ്പം ഉണ്ടായിരുന്ന ബന്ധുവായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റിലായി. കൊല്ലം ചവറ തെക്കുഭാഗം സജികുട്ടനാണ് അറസ്റ്റിലായത്.

ജൂണ്‍ മൂന്നാം തീയതി നടന്ന സംഭവത്തില്‍ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയെത്തുടര്‍ന്ന് ഇന്നലെ വൈകിട്ടാണ് തെക്കുംഭാഗം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. തെക്കുംഭാഗം ഗ്രാമപ്പഞ്ചായത്തിന്റെ ഗൃഹവാസ പരിചരണ കേന്ദ്രത്തില്‍

പ്രവേശിപ്പിച്ചിരുന്ന വീട്ടമ്മ അബോധാവസ്ഥയിലായതോടെ ശങ്കരമംഗലത്തെ ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെയായിരുന്നു സംഭവം നടന്നത്. ഇവരെ കൊണ്ടുപോകാനായി സജികുട്ടനാണ് ആംബുലന്‍സുമായി എത്തിയത്.

തുടര്‍ന്ന് രോഗിക്കൊപ്പം ബന്ധുക്കള്‍ ആരെങ്കിലും കൂടെ വരണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. ഇതോടെ ബന്ധുവായ യുവതിയും ആംബുലന്‍സില്‍ കയറി. യാത്രയ്ക്കിടെ ഗ്ലൗസ് എടുക്കുന്നതിനായി തെക്കുംഭാഗം

സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കയറിയ ഇയാള്‍ തിരികെയെത്തി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. എന്നാല്‍ ,അതുവഴി മറ്റൊരു വാഹനം കടന്നുപോയതോടെ പീഡനശ്രമം ഉപേക്ഷിച്ച്‌

ഇവരെ ആശുപത്രിയിലെത്തിച്ചു. പിറ്റേന്ന് കോവിഡ് രോഗി മരിച്ചു. കഴിഞ്ഞ ദിവസമാണ് യുവതി പരാതി അയച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നു ലഭിച്ച ഇമെയിലിന്റെ അടിസ്ഥാനത്തിലാണു പൊലീസ് കേസെടുത്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …