Breaking News

ഒന്നരമാസത്തെ കാത്തിരിപ്പിന് വിട; ബാറുകളും ഔട്ട്‌ലെ‌റ്റുകളും തുറന്നു, മദ്യം വാങ്ങാന്‍ സാമൂഹ്യ അകലം പാലിച്ച്‌ നീണ്ടനിര

ബാറുകളും ബിവറേജസും എന്നുതുറക്കുമെന്ന ചോദ്യങ്ങള്‍ക്ക് കടിഞ്ഞാണിട്ട് സംസ്ഥാനത്ത് മദ്യവില്‍പ്പന പുനരാരംഭിച്ചു. രാവിലെ ഒമ്ബത് മണിയ്‌ക്ക് തുറക്കുന്നതിന് മണിക്കൂറുകള്‍ മുമ്ബുതന്നെ പല ബിവറേജസിന് മുന്നിലും

മദ്യം വാങ്ങാനായി നീണ്ടനിരയാണ് ദൃശ്യമായത്. സാമൂഹിക അകലം ഉറപ്പുവരുത്താനായി പലയിടത്തും പൊലീസ് പരിശോധനയുമുണ്ട്. വൈകിട്ട് ഏഴ് വരെയാണ് പ്രവൃത്തിസമയം. മൊബൈല്‍ ആപ്പ് വഴിയുള്ള ബുക്കിംഗ് ഒഴിവാക്കിയാണ്

മദ്യവില്‍പ്പന പുനരാരംഭിച്ചിരിക്കുന്നത്. തിരക്ക് ഒഴിവാക്കാന്‍ മൊബൈല്‍ ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്‌തുള്ള വില്‍പ്പനയ്ക്കാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍, ആപ്പിന്‍റെ പ്രായോഗിക പ്രശ്‌നങ്ങള്‍

കണക്കിലെടുത്താണ് സാമൂഹ്യ അകലം ഉറപ്പുവരുത്തി വില്‍പ്പന നടത്താന്‍ തീരുമാനിച്ചത്. ഇതോടെ ബിവറേജസ് ഔട്ട്‌ലെ‌റ്റുകളിലും ബാറുകളിലും നേരിട്ടെത്തി മദ്യം വാങ്ങാം. എന്നാല്‍ ബാറുകളില്‍ നിന്ന് പാഴ്‌സല്‍ മാത്രമേ

അനുവദിക്കുകയുളളൂ. 265 ബെവ്കോ ഔട്ട്ലെറ്റുകളും 32 കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളും 604 ബാറുകളുമാണ് സംസ്ഥാനത്തുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളില്‍ മാത്രമാണ്

ഇന്ന് മദ്യവില്‍പ്പന ആരംഭിച്ചിരിക്കുന്നത്. കേരളത്തില്‍ പന്ത്രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍ ഉള്ളത്. കൊവിഡ് രണ്ടാം വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍

ഏപ്രില്‍ 26നാണ് സംസ്ഥാനത്തെ മദ്യവില്‍പ്പനശാലകള്‍ അടച്ചത്. നീണ്ട ഇടവേളയ്‌ക്ക് ശേഷം മദ്യശാലകള്‍ തുറക്കുമ്ബോള്‍ കേരളം എത്രരൂപയ്‌ക്ക് കുടിച്ചുതീര്‍ക്കും എന്നത് കണ്ടറിയേണ്ടത്. മദ്യവില്‍പ്പന നിലച്ചതോടെ സംസ്ഥാനത്തിന് വന്‍ നികുതി നഷ്‌ടമാണ് കഴിഞ്ഞ ഒന്നരമാസത്തിനിടെയുണ്ടായത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …