Breaking News

തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുതിച്ചുയര്‍ന്നു; പവൻ വീണ്ടും 34,000 ത്തിലേക്ക്…

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയിൽ വർധനവ് രേഖപ്പെടുത്തി. ഇന്ന് പവന് 280 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന് 33,720 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്.

കൊല്ലത്ത് മൂന്നര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മ കൊന്നു; വീട്ടില്‍ മറ്റാരും ഇല്ലാത്തപ്പോഴായിരുന്നു കൊലപാതകം; അമ്മ കസ്റ്റഡിയില്‍…Read more

ഗ്രാമിന് 35 രൂപ വര്‍ധിച്ച്‌ 4215 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രണ്ടുദിവസം കൊണ്ട് 400 രൂപയാണ് സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. ഏതാനും ദിവസങ്ങളായി സ്വര്‍ണ വില താഴേക്കു പതിച്ചുകൊണ്ടിരിക്കുകയായിരുന്നു.

പത്തു മാസത്തെ താഴ്ന്ന നിരക്കിലേക്ക് കഴിഞ്ഞ അഞ്ചിനു വില എത്തിയിരുന്നു. 33,160 രൂപയാണ് അന്ന് രേഖപ്പെടുത്തിയ സ്വര്‍ണവില. സ്വര്‍ണ വില വരും ദിവസങ്ങളിലും ഏറ്റക്കുറിച്ചിലുകളോടെ കടന്നുപോകാനാണ് സാധ്യത എന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …