Breaking News

കോട്ടയം നഗരസഭ അധ്യക്ഷക്കെതിരായ എല്‍ഡിഎഫ് അവിശ്വാസം; വിട്ടുനിൽക്കാൻ ബിജെപി

കോട്ടയം: കോട്ടയം നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനെതിരായ എൽഡിഎഫിന്‍റെ അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് ബിജെപി വിട്ടുനിൽക്കും. കോൺഗ്രസ് നേരത്തെ വിട്ടുനിൽക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ബി.ജെ.പിയുടെ നിലപാട് നിർണായകമായിരുന്നു.

സംസ്ഥാന നേതൃത്വത്തിന്‍റെ അനുമതിയോടെ തിങ്കളാഴ്ച രാവിലെയാണ് ബി.ജെ.പി നിലപാട് ഔദ്യോഗികമായി വ്യക്തമാക്കിയത്. ബി.ജെ.പി വിട്ടുനിൽക്കുന്നതോടെ അവിശ്വാസപ്രമേയം പരാജയപ്പെടുമെന്ന് ഉറപ്പായി.

ഇടത് വലത് മുന്നണികളെ അധികാരത്തിലെത്താൻ സഹായിക്കരുതെന്നാണ് ബി.ജെ.പിയുടെ നിലപാട്. നിലവിലെ യു.ഡി.എഫ് ഭരണസമിതിയോട് എതിർപ്പുണ്ട്. ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാണ് നേരത്തെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതെന്നും ബിജെപി വ്യക്തമാക്കി.

About News Desk

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …