Breaking News

ചരിത്ര വിജയം; റെക്കോർഡുകൾ ഭേദിച്ച് ‘പത്താൻ’ 1000 കോടി ക്ലബ്ബിലേക്ക്

റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളിൽ 988 കോടി നേടി ഷാരൂഖ് ഖാൻ്റെ ‘പത്താൻ’. നാലരക്കോടിയോളം രൂപയാണ് ചിത്രം കഴിഞ്ഞ ദിവസം നേടിയത്. അവധി ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് സ്ക്രീനുകളുടെ എണ്ണം വർധിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് പത്താൻ. പ്രശാന്ത് നീലിന്‍റെ കെജിഎഫ് 2, രാജമൗലിയുടെ ആർആർആർ, ബാഹുബലി 2; ദി കൺക്ലൂഷൻ, നിതേഷ് തിവാരിയുടെ ദംഗൽ എന്നിവയാണ് പത്താന് മുന്നിലുള്ളത്.

വലിയ എതിർപ്പുകളും ബഹിഷ്കരണ ആഹ്വാനവും ഉണ്ടായിരുന്നിട്ടും ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുകയും ആദ്യ ദിവസം മാത്രം 106 കോടി രൂപ നേടുകയും ചെയ്തു. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരും വേഷമിടുന്നുണ്ട്.

ആദ്യ ദിനം 57 കോടിയാണ് പത്താൻ ഇന്ത്യയിൽ നേടിയത്. ഇന്ത്യയിൽ ഒരു ഹിന്ദി സിനിമയുടെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് ഡേ കളക്ഷൻ കൂടിയാണിത്. ഹൃത്വിക് റോഷന്‍റെ വാർ ആദ്യ ദിനം നേടിയത് 53.3 കോടിയാണ്. ഷാരൂഖ് ഖാന്‍റെ കരിയറിലെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് ഡേ കളക്ഷൻ കൂടിയാണ് പത്താൻ. ഹാപ്പി ന്യൂ ഇയറിന്റെ 44 കോടി കളക്ഷനാണ് പത്താൻ മറികടന്നത്.

About News Desk

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …