Breaking News

ഇടുക്കിയുടെ രണ്ട്​ ഷട്ടര്‍ അടക്കുന്നു; ഒരു ഷട്ടര്‍ 40 സെന്‍റീമീറ്ററിലേക്ക് ഉയര്‍ത്തും…

ചൊവ്വാഴ്​ച തുറന്ന ഇടുക്കി ജലസംഭരണിയിലെ ചെറുതോണി ഡാമിന്റെ രണ്ട്​ ഷട്ടറുകള്‍ അടക്കാന്‍ തീരുമാനം. രണ്ട്, നാല്​ ഷട്ടറുകളാണ്​ അടക്കുക. ഇതോടൊപ്പം മൂന്നാം നമ്ബര്‍ ഷട്ടര്‍ നിലവിലെ 35 സെന്‍റീമീറ്ററിന്​ പകരം​ 40 സെ.മീ തുറന്നുവെക്കും. ഇന്ന് നടന്ന അവലോകന യോഗത്തിലാണ്​ തീരുമാനം. 2403 അടിയാണ്​ അണക്കെട്ടിൻരെ പൂര്‍ണ സംഭരണശേഷി. നിലവില്‍ 2398.20 അടിയാണ്​ ജലനിരപ്പ്​.

ഇത്​ സംഭരണശേഷിയുടെ 94.37 ശതമാനമാണ്​. അണക്കെട്ടില്‍ ഒാറഞ്ച്​ അലര്‍ട്ടാണ്​ നിലവിലുള്ളത്​. ജലനിരപ്പ്​ 2398.08 അടിയായതിനെ തുടര്‍ന്ന്​ ചൊവ്വാഴ്​ച രാവിലെ 11നാണ്​ മൂന്ന്​ ഷട്ടറുകള്‍ 35 സെന്‍റിമീറ്റര്‍ വീതം തുറന്നത്​. മിനിറ്റില്‍ 60 ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്ക്​ ഒഴുക്കിയത്​. ഇടുക്കി ജലാസംഭരണിയിലേക്കുള്ള നീരോഴുക്ക് കുറഞ്ഞതിനാലും കാലാവസ്​ഥ അനുകൂലമായതിനാലും ആണ്​ തുറന്ന് വിടുന്ന വെള്ളത്തിന്‍റെ അളവ് കുറക്കുന്നത്​.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …