Breaking News

പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെന്ന അവകാശവാദം; വി.കെ. ശശികലക്കെതിരെ പരാതി നല്‍കി എ.ഐ.എ.ഡി.​എം.കെ…

തമിഴ്​നാട്​ മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ തോഴി വി.കെ. ശശികലക്കെതിരെ പരാതി നല്‍കി എ.ഐ.എ.ഡി.എം.കെ. നാലുവര്‍ഷം മുമ്ബ്​ താല്‍കാലിക ​ജനറല്‍ സെക്രട്ടറി സ്​ഥാനത്തുനിന്ന്​ ശശികലയെ മാറ്റിയതാണെന്നും എന്നാല്‍ ഇപ്പോഴും ജനറല്‍ സെക്രട്ടറിയാണെന്ന്​ അവകാശപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ്​ പരാതി.

പാര്‍ട്ടി ഓര്‍ഗനൈസേഷനല്‍ സെക്രട്ടറി ഡി. ജയകുമാറാണ്​ മാമ്ബളം പൊലീസില്‍ പരാതി നല്‍കിയത്​. ഒക്​ടോബര്‍ 17ന്​ ശശികല അണ്ണാ ഡി.എം.കെയുടെ കൊടി വെച്ച കാറിലെത്തി എം.ജി.ആര്‍, ജയലളിത സമാധികളില്‍ ആദരാജ്ഞലിയര്‍പിക്കുകയും പാര്‍ട്ടി സുവര്‍ണ ജൂബിലിയാഘോഷത്തോടനുബന്ധിച്ച്‌​ ചെന്നൈ രാമപുരത്തെ എം.ജി.ആറിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ അണ്ണാ ഡി.എം.കെ പതാക ഉയര്‍ത്തുകയും ചെയ്​തിരുന്നു.

ചടങ്ങില്‍ അനാഛാദനം ചെയ്യപ്പെട്ട ശിലാഫലകത്തില്‍ ശശികലയെ അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറിയെന്ന്​ വിശേഷിപ്പിച്ചിരുന്നതും വിവാദമായിരുന്നു. പാര്‍ട്ടിയുമായി ശശികല​ക്ക്​ യാതൊരു ബന്ധവുമില്ലെന്ന്​ സുപ്രീംകോടതിയും തെരഞ്ഞെടുപ്പ്​ കമീഷനും വ്യക്തമാക്കിയതാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ പരാതി. ‘എ.ഐ.എ.ഡി​.എം.കെയുമായി ബന്ധപ്പെട്ട

എല്ലാ അവകാശവാദങ്ങളും സുപ്രീംകോടതിയില്‍ വരെ പരാജയപ്പെട്ടതോടെ ശശികല അറിഞ്ഞുകൊണ്ട്​ നിയമം കൈയിലെടുത്ത്​ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാണെന്ന്​ അവകാശപ്പെടുകയും ആശയകുഴപ്പം സൃഷ്​ടിക്കുകയും ചെയ്യുന്നു’ -ജയകുമാറിന്‍റെ പരാതിയില്‍ പറയുന്നു. ശശികലക്ക്​ എ.ഐ.എ.ഡി.എം.കെയുടെ പ്രാഥമിക അംഗത്വം പോലുമില്ല. എന്നാല്‍ പാര്‍ട്ടി പതാക ഉപയോഗിച്ച്‌​ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട്​ ഡി.ജി.പിക്ക്​ നേരത്തേ പരാതി നല്‍കിയിരുന്നതായും ജയകുമാര്‍ പറയുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …