Breaking News

തേനിയില്‍ ശൈശവ വിവാഹം; 10 വ​യ​സ്സു​കാ​രി​യെ വി​വാ​ഹം ക​ഴി​ച്ച​ വരനടക്കം അഞ്ചുപേര്‍ക്കെതിരെ കേസ്…

തേ​നി ജി​ല്ല​യി​ല്‍ ശൈ​ശ​വ വി​വാ​ഹം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ വ​ര​ന്‍ ഉ​ള്‍പ്പെ​ടെ അ​ഞ്ചു​പേ​ര്‍​ക്കെ​തി​രെ ഗൂ​ഡ​ല്ലൂ​ര്‍ പൊ​ലീ​സ് കേ​സെ​ടു​ത്തു. പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ച്ച ഗൂ​ഡ​ല്ലൂ​ര്‍ സ്വ​ദേ​ശി വി​ജ​യ് (24), ഇ​യാ​ളു​ടെ മാ​താ​പി​താ​ക്ക​ള്‍, പെ​ണ്‍​കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ള്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സ്.

പ്ര​തി​ക​ള്‍ എ​ല്ലാ​വ​രും ഒ​ളി​വി​ലാ​ണ്. ഒ​രു വ​ര്‍​ഷം മു​മ്ബാ​ണ് 10 വ​യ​സ്സു​കാ​രി​യെ വി​ജ​യ് വി​വാ​ഹം ക​ഴി​ച്ച​ത്. സം​ഭ​വം സം​ബ​ന്ധി​ച്ച്‌ അ​ടു​ത്തി​ടെ പൊ​ലീ​സി​ന് പ​രാ​തി ല​ഭി​ച്ച​തോ​ടെ​യാ​ണ് ബ​ന്ധു​ക്ക​ള്‍​ക്കും വ​ര​നു​മെ​തി​രെ കേ​സെ​ടു​ത്ത​ത്.വി​വാ​ഹം ന​ട​ത്തി​ക്കൊ​ടു​ത്ത മ​റ്റു​ള്ള​വ​ര്‍​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …