Breaking News

ഒറ്റമുറി ഷെഡിന്‍റെ ചോര്‍ച്ചയടക്കാന്‍ പൊട്ടിയ തകരഷീറ്റ് ചോദിച്ചെത്തിയാള്‍ക്ക് വീട് പണിത് നല്‍കി കടയുടമ

വീടെന്ന് വിളിക്കുന്ന ഒറ്റമുറി ഷെട്ടിന്‍റെ ചോര്‍ച്ചയടക്കാന്‍ പൊട്ടിയ തകരഷീറ്റ് ചോദിച്ചെത്തിയാള്‍ക്ക് വീട് പണിത് നല്‍കി കടയുടമ. തൃശ്ശൂര്‍ ജില്ലയിലെ മാന്ദാമംഗലത്താണ് ഉറവവറ്റാത്ത മനുഷ്യ സ്നേഹത്തിന്‍റെ ഈ സമ്മാനം . നടത്തറയിലെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കടയുടമയാണ് 4 ലക്ഷം ചിലവില്‍ ഷിനു പള്ളിക്കലിനും കുടുംബത്തിനും വീട് പണിത് നല്‍കിയത്.

300 ചതുരശ്ര വിസൃതിയിലാണ് വീട് പണിതിരിക്കുന്നത്. വീടെന്ന് വിളിക്കാവുന്ന ഒറ്റമുറി ഷെഡിലാണ് ഷിനുവും ഭാര്യയും രണ്ട് ചെറിയ മക്കളും താമസിച്ചിരുന്നത്. ഏഴുമാസം മുന്‍പ് മഴക്കാലത്താണ് തന്‍റെ കൂരയിലെ ചോര്‍ച്ച പരിഹരിക്കാന്‍ ചെന്നായ്പാറ ദിവ്യഹൃദയാശ്രമത്തിന്‍റെ സഹായം തേടിയത്. ഇവിടുത്തെ ഡയറക്ടര്‍ ഫാ. ജോർജ് കണ്ണംപ്ലാക്കൽ സന്നദ്ധ സംഘടനയായ ഡ്രീംനേഷൻ മൂവ്മെന്റ് പ്രവർത്തകരായ ദിനേശ് കാരയിൽ,

അലോഷ്യസ് കുറ്റിക്കാട്ട് എന്നിവരെ ഏല്‍പ്പിച്ചു. ഷിനുവിന്‍റെ വീടിന്‍റെ ചോര്‍ച്ച പരിഹരിക്കാന്‍ പഴയ തകരഷീറ്റ് തേടി നടത്തറയിലെ കടയില്‍ ഇവര്‍ എത്തിയപ്പോഴാണ് ഷിനുവിന്‍റെ അവസ്ഥ അറിഞ്ഞ കടയുടമ സഹായം നല്‍കാമെന്ന് ഏറ്റത്. ഫാ. ജോർജ് കണ്ണംപ്ലാക്കലിന്‍റെ മേല്‍നോട്ടത്തിലാണ് വീട് പണി പൂര്‍ത്തിയായത്. കഴിഞ്ഞ ദിവസം വീടിന്‍റെ താക്കോല്‍ദാനം നടത്തി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …