Breaking News

‘ഒരുപാട് സങ്കടം തോന്നിയ പോസ്റ്റ്’: കെപിഎസി ലളിതയുടെ അവസാനനാളുകളിലെ ചിത്രം സോഷ്യല്‍ മീഡിയയില്‍

മലയാളികളുടെ പ്രിയതാരമാണ് കെപിഎസി ലളിത. ദിവസങ്ങള്‍ക്ക് മുന്‍പാണ് താരം നമ്മെ വിട്ടുപിരിഞ്ഞത്. ദീര്‍ഘനാളുകളായി ചികിത്സയില്‍ കഴിയുകയായിരുന്ന ലളിത, കൊച്ചിയില്‍ മകന്റെ ഫ്‌ളാറ്റില്‍ വച്ചാണ് മരണപ്പെടുന്നത്. താരത്തിന്റെ വിയോഗവേദനയില്‍ നിന്നും സിനിമാ ലോകവും ആരാധകരും മുക്തരാകുന്നതേയുള്ളു.

എന്നാല്‍, ഇപ്പോള്‍ കെപിഎസി ലളിതയുടെ അവസാനനാളുകളിലെ ചിത്രം എന്ന് പറഞ്ഞുകൊണ്ട് ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്‌. ഓര്‍മ്മകളിലൂടെ… എന്ന സമൂഹമാധ്യമ അക്കൗണ്ടിലാണ് കെപിഎസി ലളിതയെക്കുറിച്ചു സങ്കടം തോന്നുന്ന ഒരു പോസ്റ്റ് പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്.

‘ഒരുപാട് സങ്കടം തോന്നിയ പോസ്റ്റ്. അവസാന നാളുകളിലെ കെപിഎസി ലളിതയുടെ സങ്കടം തോന്നുന്ന ചിത്രം. എത്ര സൗന്ദര്യവതി ആയിരുന്നു എത്ര പണക്കാരി ആയിരുന്നു. ലോകത്ത് എന്തും നേടാനുള്ള ശേഷിയും ഉണ്ടായിരുനു. but മരണത്തിന് മുമ്ബില്‍ എല്ലാരും സമന്‍മാരാണ്. ഇതെല്ലാം നമുക്ക് ഒരു ഓര്‍മ്മ പ്പെടുത്തലാണ്.

നമ്മള്‍ ജീവിതത്തിലേക്ക് വന്നപ്പോള്‍ മുതലേ നമ്മുടെ മരണത്തിലേക്കുള്ള യാത്രയുടെ തുടക്കം കുറിച്ചിരുന്നു. മനുഷ്യ ഭയഭക്തി ബഹുമാനത്തോടെ ജീവിക്കുക ഈ ഭൂമിയില്‍ നീ ആരുമല്ല നീ എത്ര അഹങ്കരിച്ചാലും പടച്ച തമ്ബുരാന്‍ നിന്റെ ശ്വാസം എടുക്കുന്ന ഒരു ദിവസം ഉണ്ടെന്ന തിരിച്ചറിവോടെ ജീവിക്കുക ‘-എന്ന കുറിപ്പോടെയാണ് താരത്തിന്റെ ചിത്രം പ്രചരിക്കുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …