Breaking News

പ്രൈവറ്റ് സെക്രട്ടറിയുടെ മകന് മെഡിക്കൽ സർട്ടിഫിക്കറ്റ് കൊടുത്തതിൽ ക്രമക്കേടില്ല: ആരോഗ്യമന്ത്രി

പത്തനംതിട്ട: കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ശ്രമിച്ചത് ഗുരുതര പിഴവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ നടപടിയെടുത്തു. സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ആശുപത്രി രേഖകൾ ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. മെഡിക്കൽ കോളേജിന്‍റെ അന്വേഷണം ഒരു ഭാഗം മാത്രമാണ്. ഇതോടൊപ്പം പൊലീസ് അന്വേഷണവും വേണം. കുട്ടിയുടെ വിശദാംശങ്ങളും അന്വേഷിക്കും. തുടരന്വേഷണത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകന് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയതിൽ ക്രമക്കേടില്ല. കോവിഡാനന്തര ചികിത്സയിൽ കഴിഞ്ഞിരുന്ന വ്യക്തിക്കാണ് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയത്. സാധാരണ ചികിത്സയിലുള്ളവർക്ക് നൽകുന്ന അതേ രീതിയിലാണ് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയതെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …