Breaking News

ചൈനയിൽ കൊറോണയ്ക്ക് പിന്നാലെ മറ്റൊരു മഹാമാരി; രോഗം പിടിപെട്ടാൽ 24 മണിക്കൂറിനകം മരണം…

ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന കൊവിഡിന്‍റെ പ്രഭവ കേന്ദ്രമായ ചൈനയിൽ ഭീതി പരത്തി മറ്റൊരു രോഗം. ബ്യൂബോണിക് പ്ലേഗാണ് പുതിയതായി രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വടക്കൻ ചൈനയിലെ ബായനോറിലാണ് രോഗം കണ്ടെത്തിയത്. ഇതോടെ ഇവിടങ്ങളിൽ കനത്ത ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി കഴിഞ്ഞു. ബയന്നൂര്‍ ,സ്വയംഭരണപ്രദേശമായ ഇന്നര്‍ മംഗോളിയ തുടങ്ങിയ

ഇന്ത്യയുടെ ആപ്പ് നിരോധനത്തിൽ ടിക് ടോക്കിന് നഷ്ടമായത് കോടികൾ

പ്രദേശങ്ങളില്‍ ലെവൽ 3 ജാഗ്രതാ നിർദ്ദേശം നൽകിയതായി ചൈനീസ് സർക്കാർ മാധ്യമമായ പീപ്പിൾസ് ഡെയ്ലി റിപ്പോർട്ട് ചെയ്തു.

ശനിയാഴ്ചയാണ് ബയനൂരിലെ ആശുപത്രിയിൽ ബ്യൂബോണിക് റിപ്പോർട്ട് ചെയ്തത്. 2020 അവസാനം വരെ മുന്നറിയിപ്പ് കാലയളവ് തുടരുമെന്ന് പ്രാദേശിക ആരോഗ്യ വകുപ്പ് അറിയിച്ചു. പടിഞ്ഞാറൻ

മംഗോളിയയിലെ ഖോവ്ഡ് പ്രവിശ്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് കേസുകൾ ലാബ് പരിശോധനയിലൂടെ ബ്യൂബോണിക് പ്ലേഗ് ആണെന്ന് സ്ഥിരീകരിച്ചതായി ചൈനീസ് വാർത്താ ഏജൻസി ഷിൻവ റിപ്പോർട്ട് ചെയ്തു.

27 വയസുള്ള യുവാവിനും അദ്ദേഹത്തിന്റെ സഹോദരനായ 17 കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും രണ്ട് വ്യത്യസ്ത ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരുന്നു. എലി വർഗത്തിൽ പെട്ട

മാമറ്റിന്റെ മാംസം കഴിച്ചതിൽ നിന്നാണ് ഇരുവർക്കും രോഗം ബാധിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ഇതോടെ ജനങ്ങൾ മാമറ്റിന്റെ മാംസം കഴിക്കരുതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിച്ചു. അതേസമയം രോഗം സ്ഥിരീകരിച്ചവരുമായി ഇടപെട്ട 146 ഓളം പേരെ നിരീക്ഷണത്തിൽ പ്രവേശിച്ചു.

മാമറ്റ് ഉൾപ്പെടെയുള്ള എലിവർഗത്തിൽ പെട്ട ജീവികളിലുടെ ശരീരത്തിൽ കണ്ടെത്തുന്ന ഒരുതരം ചെള്ളാണ് രോഗം പരത്തുന്നത്. ശരിയായ സമയത്ത് ചികിത്സ ലഭിച്ചില്ലേങ്കിൽ 24 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

പടിഞ്ഞാറൻ മംഗോളിയൻ പ്രവിശ്യയായ ബയാൻ-ഉൽഗിയിൽ കഴിഞ്ഞ വർഷം മാർമറ്റ് മാംസം വേവിക്കാതെ കഴിച്ച ദമ്പതികൾ ബ്യൂബോണിക് പ്ലേഗ് ബാധിച്ച് മരണപ്പെട്ടിരുന്നു. പെട്ടെന്ന് ഉണ്ടാകുന്ന തണുപ്പും വിറയലും തലവേദന, പേശി വേദന, ക്ഷീണം കൂടാതെ രോഗികളിൽ ലിംഫ് ഗ്രന്ഥികൾ വീർക്കുന്ന അവസ്ഥയും ഉണ്ടാകും.

ബ്യൂബോസ് എന്നാണ് ഇവ അറിയപ്പെടുന്നത്. പന്നികളില്‍ നിന്നുണ്ടായേക്കാമെന്ന് സംശയിക്കുന്ന മഹാമാരിയെ കുറിച്ച് മുന്നറിയിപ്പുണ്ടായിരുന്നു. അതിന് പിന്നാലെയാണ് ബ്യൂബോണിക് പ്ലേഗിനെ കുറിച്ചുള്ള മുന്നറിയിപ്പും ചൈനയിൽ നിന്നും ഉണ്ടായിരിക്കുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …