Breaking News

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 30,549 പേര്‍ക്ക്കൂടി കോവിഡ്; 422 മരണം…

24 മണിക്കൂറിനിടെ രാജ്യത്ത് 30,549 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. 38,887 പേര്‍ രോഗമുക്തരാകുകയും ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,17,26,507 ആയി.

ഇതില്‍ 3,08,96,354 പേര്‍ രോഗമുക്തരാകുകയും ചെയ്തു. കഴിഞ്ഞ ദിവസം 422 മരണം റിപ്പോര്‍ട്ട് ചെയ്തതായും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡ് ബാധിച്ച്‌ ജീവന്‍

നഷ്ടപ്പെട്ടവരുടെ എണ്ണം 4,25,195 ആയി ഉയര്‍ന്നു. 4,04,958 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത്. അതേസമയം, കഴിഞ്ഞ ദിവസം 61,09,587 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …