Breaking News

സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കോവിഡ്; നാല് മരണം; 888 പേർക്ക് സമ്ബർക്കത്തിലൂടെ രോഗബാധ…

സംസ്ഥാനത്ത് ഇന്ന് 1167 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 888 പേര്‍ക്കാണ് ഇന്ന് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടം അറിയാത്ത 55 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് അസുഖം ബാധിച്ചവരില്‍ 122 പേര്‍ വിദേശത്ത് നിന്നുവന്നവരും 96 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുവന്നവരുമാണ്. 33 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാല് മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

തിരുവനന്തപുരം, കോട്ടയം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നൂറിന് മുകളിലാണ്. രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 227, കോട്ടയം 118, മലപ്പുറം 112, തൃശ്ശൂര്‍ 109, കൊല്ലം 95, പാലക്കാട് 86, ആലപ്പുഴ 84, എറണാകുളം 70,

കോഴിക്കോട് 67, പത്തനംതിട്ട 63, വയനാട് 53, കണ്ണൂര്‍ 43, കാസര്‍കോട് 38, ഇടുക്കി 7.
എറണാകുളം സ്വദേശി അബൂബക്കര്‍ (82), കാസര്‍കോട് സ്വദേശി അബ്ദുറഹിമാന്‍ (70), ആലപ്പുഴയിലെ സൈനുദ്ദീന്‍ (65), തിരുവനന്തപുരത്ത് സെല്‍വമണി (65) എന്നിവരാണ് മരിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …