Breaking News

കരുവന്നൂരിന് പിന്നാലെ കണ്ടല സഹകരണ ബാങ്കുകൾ ഒന്നൊന്നായി അന്വേഷണത്തിൽ.

നിക്ഷേപകരുടെ കോടികൾ കിട്ടാക്കനിയായി. അനധികൃത പണം നിക്ഷേപിക്കുന്നതിന് മുൻനിരയിലാണ് സഹകരണ ബാങ്കുകൾ. തട്ടിപ്പുകൾ പുറത്തുവരുന്നുണ്ട് എന്നാൽ ശരിയായ അധ്വാനത്തിന്റെ മൂലധനമാണ് സഹകരണ ബാങ്കുകളിൽ നിക്ഷേപിക്കുന്നതെങ്കിൽ ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കാൻ എന്തുകൊണ്ടാണ് നിക്ഷേപകർ പുറത്തു വരാത്തത്.

ഇക്കഴിഞ്ഞ കാലങ്ങളിൽ സ്ഥിരം കാഴ്ചയായി മാറുകയാണ് സഹകരണ ബാങ്കിൽ നടക്കുന്ന തട്ടിപ്പുകൾ. കരുവന്നൂരിന് പിന്നാലെ മാറനല്ലൂരിലെ കണ്ടല സർവീസ് സഹകരണ ബാങ്കിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. മാറനല്ലൂർ തൂങ്ങാൻ പാറയിലെ ബാങ്കിൻറെ പ്രധാന ശാഖയിലും പ്രസിഡന്റിന്റെയും സെക്രട്ടറിമാരുടെയും കളക്ഷൻ ഏജന്റിന്റെയും ജീവനക്കാരന്റെയും വീടുകളിലാണ് ബുധനാഴ്ച പരിശോധന നടന്നത്.

സി.പി.ഐ. നേതാവ് ബാങ്ക് മുൻപ്രസിഡന്റും മിൽമ തിരുവനന്തപുരം മേഖല അഡ്മിനിസ്ട്രേറ്റീവ് സമിതി കൺവീനറുമായ മാറനല്ലൂരിലെ വീട്ടിലും പൂജപ്പുരയിലെ വാടകവീട്ടിലും ഈ .ഡി. അധികൃതർ പരിശോധന നടത്തി. ബുധനാഴ്ച രാത്രി വൈകിയും പരിശോധന തുടരുകയാണ്. മുൻ സെക്രട്ടറിമാരായ കാട്ടാക്കട അഞ്ചുതെങ്ങ് സ്വദേശി ശാന്തകുമാരി തൂങ്ങാംപാറ, സ്വദേശി രാജേന്ദ്രൻ പേരൂർക്കട, സ്വദേശി മോഹന ചന്ദ്രൻ,

ബാങ്കിൻറെ കളക്ഷൻ ഏജൻറ് അഞ്ചു തെങ്ങുംമൂട് സ്വദേശി അനിൽ ജീവനക്കാരൻ, തൂങ്ങാംപാറ സ്വദേശി എന്നിവരുടെ വീടുകളിലും ആണ് പരിശോധന നടത്തിയത് . നിക്ഷേപകരുടെ പരാതിയെ തുടർന്ന് ഒക്ടോബർ രണ്ടാം വാരം സഹകരണ വകുപ്പ് രജിസ്ട്രാറിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു . ബാങ്കിൻറെ ക്രമക്കേടുമായി ബന്ധപ്പെട്ട ഉണ്ടായ അന്വേഷണ റിപ്പോർട്ട് രജിസ്ട്രാർ കൈമാറി. ഇതിനെ തുടർന്നാണ് ഇപ്പോഴുണ്ടായ പരിശോധനകൾ.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …