Breaking News

എനിക്ക് ആരെയും പേടിയില്ല, മരണം വരെയും ഹിജാബിനായി പോരാടും; മുസ്കാന ഖാന്‍

സംഘപരിവാർ പ്രതിഷേധത്തിനിടയിലൂടെ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനി മുദ്രാവാക്യം പറഞ്ഞ് ആക്രോശിച്ച വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മാണ്ഡ്യയിലെ പി ഇ എസ് കോളജിലെ വിദ്യാര്‍ത്ഥിനിയായ മുസ്കാന്‍ ഖാനായിരുന്നു പ്രതിഷേധക്കാരെ ധീരമായി നേരിട്ടത്. കോളജിലേക്ക് കറുത്ത പര്‍ദയും ഹിജാബും അണിഞ്ഞെത്തിയ മുസ്കാനയെ ജയ് ശ്രീറാം വിളികളുമായി പ്രതിഷേധക്കാര്‍ നേരിടുകയായിരുന്നു.

കാവി ഷാള്‍ വീശി മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു സംഘപരിവാര്‍ അനുകൂലികളായ മുപ്പത്തിലേറെ വരുന്ന വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. എന്നാല്‍ പ്രതിഷേധക്കാര്‍ക്ക് നേരെ അല്ലാഹു അക്ബര്‍ എന്ന് ഉറക്കെ വിളിച്ചു. ഹിജാബ് ധരിക്കല്‍ തന്റെ അവകാശമാണെന്നും പെണ്‍കുട്ടി വിളിച്ച്‌ പറയുന്നുണ്ടായിരുന്നു. ഒടുവില്‍ കോളജ് ജീവനക്കാര്‍ എത്തിയായിരുന്നു പ്രതിഷേധക്കാരെയും പെണ്‍കുട്ടിയെയും ശാന്തരാക്കിയത്. ഈ രംഗങ്ങള്‍ നിമിഷ നേരം കൊണ്ട് തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.

മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി ഉള്‍പ്പടേയുള്ളവര്‍ വിഷയത്തില്‍ പ്രതികരിച്ച്‌ രംഗത്ത് എത്തി. ഇപ്പോഴിതാ ഇന്നലെ കോളേജില്‍ നടന്ന സംഭവത്തെക്കുറിച്ച വിശദീകരിച്ച്‌ മുസ്കാനയും രംഗത്ത് എത്തിയിരിക്കുകയാണ്. പ്രതിഷേധക്കാരുടെ എണ്ണം നോക്കിയല്ല ഞാന്‍ പ്രതികരിക്കാന്‍ നിന്നത്. ഞാന്‍ ഒറ്റക്കായിരുന്നെങ്കിലും മറുപടി നല്‍കാന്‍ എനിക്ക് ഭയം ഒന്നുമുണ്ടായിരുന്നില്ല. ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി തന്റെ പോരാട്ടം തുടരുമെന്നും മുസ്കാന വ്യക്തമാക്കുന്നു.

“ഞാന്‍ ഭയപ്പെട്ടില്ല, ഞാന്‍ കോളേജില്‍ പ്രവേശിച്ചപ്പോള്‍ ബുര്‍ഖ ധരിച്ചതുകൊണ്ടുമാത്രം അവര്‍ എന്നെ തടഞ്ഞു” മുസ്കാന പറഞ്ഞു. നമ്മുടെ വിദ്യാഭ്യാസത്തിനാണ് നമ്മുടെ മുന്‍ഗണന. എന്നാല്‍ അവര്‍ നമ്മുടെ വിദ്യാഭ്യാസത്തെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഹിജാബ് ധരിക്കാനും പഠിക്കാനുമുള്ള അവകാശത്തിനുമായി പോരാട്ടം തുടരും. അതില്‍ ആരേയും ഭയപ്പെടുന്നില്ല. ചിലര്‍ മനപ്പൂര്‍വ്വം സാമുദായിക ദ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, പുറമേ നിന്നുള്ളവരാണ് ബുദ്ധി കേന്ദ്രമെന്നും മുസ്കാന കൂട്ടിച്ചേര്‍ക്കുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …