Breaking News

വീട്ടമ്മയ്ക്ക് മുന്നിൽ നഗ്നതാ പ്രദർശനവും വീടുകയറി ആക്രമണവും; നാലുപേർ പിടിയിൽ

വീട്ടമ്മയ്ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും വീട് കയറി ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. കള്ളിക്കാട് മൈലക്കര സ്വദേശികളായ അഖില്‍ ചന്ദ്രന്‍ (25), വിജേഷ് (26), വീരണകാവ് ശ്രീനിലയത്തില്‍ ശ്രീക്കുട്ടന്‍ (27), കള്ളിക്കാട് ആല്‍പ്പുരക്കര വീട്ടില്‍ വിഷ്ണു(26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് നാലംഗ സംഘം മദ്യലഹരിയിൽ അതിക്രമം കാട്ടിയത്.

പ്രദേശത്തെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തശേഷമാണ് ഇവർ മദ്യപിച്ച് വീട്ടമ്മയ്ക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയത്. കൂടാതെ അശ്ലീല സംഭാഷണവും ഇവർ നടത്തി. ഇക്കാര്യം ചോദ്യം ചെയ്തതിന് വീട്ടമ്മയുടെ മകനെ വീടുകയറി ആക്രമിക്കുകയും ചെയ്തു. തടയാനെത്തിയ വീട്ടമ്മയെ സംഘം ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. തോളെല്ലിന് പൊട്ടലേറ്റ വീട്ടമ്മ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ വീട്ടമ്മയും കുടുംബവും നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് നാലുപേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇമ്രുല്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …