Breaking News

‘കോട്ടയം കുഞ്ഞച്ചന്‍’ രണ്ടാം ഭാഗം; വെളിപ്പെടുത്തലുമായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്..!

മെഗാസ്റ്റാര്‍ മമ്മൂട്ടി തകര്‍ത്ത് അഭിനയിച്ച കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗത്തിനായി ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരുന്നത്.

വിവാഹത്തിന് ദിവസങ്ങള്‍ ശേഷിക്കേ വധുവിന്റെ അമ്മ വരന്റെ അച്ഛനൊപ്പം ഒളിച്ചോടി..!

എന്നാല്‍ ആരാധകരെ നിരാശയിലാക്കി ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്.

കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗമൊരുക്കുമെന്ന് ‘ആട് 2’ എന്ന ചിത്രത്തിന്റെ വിജയാഘോഷ വേളയിലാണ് സംവിധായകന്‍ മിഥുന്‍ പ്രഖ്യാപിച്ചിരുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ചിത്രം നിര്‍മ്മിക്കുമെന്നം അറിയിച്ചിരുന്നു.

എന്നാല്‍ കോട്ടയം കുഞ്ഞച്ചന് വേണ്ടി പലതവണ തിരക്കഥ പുതുക്കിപണിതിട്ടും തൃപ്തികരമായ നിലയില്‍ എത്താത്തതിനെ തുടര്‍ന്നാണ് ചിത്രം ഉപേക്ഷിക്കുന്നതെന്നാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ടതും പ്രേക്ഷകര്‍ ഇപ്പോഴും ഇഷ്ടത്തോടെ കാണുകയും ചെയ്യുന്ന ഒരു കഥാപാത്രത്തെ യോജിക്കുന്ന തരത്തില്‍ പുനരവതരിപ്പിക്കാനാകില്ലെന്ന് വ്യക്തമായതോടെയാണ് ചിത്രം വേണ്ടെന്നുവെക്കാന്‍ താന്‍ തീരുമാനിച്ചതെന്നും മിഥുന്‍ വ്യക്തമാക്കി.

1990 ല്‍ ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്ത കോട്ടയം കുഞ്ഞച്ചന്‍ മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …