നോർവിച് സിറ്റിയെ 2-1ന് കീഴടക്കി മാഞ്ചസ്റ്റർ യുനൈറ്റഡ് എഫ്.എ കപ്പിന്റെ സെമിയിൽ പ്രവേശിച്ചു. അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ നായകൻ ഹാരി മൈഗ്വറാണ് യുനൈറ്റഡിന് ജയമൊരുക്കിയത്.
യുനൈറ്റഡിന്റെ 30ാം എഫ്.എ കപ്പ് സെമിഫൈനൽ പ്രവേശനമാണിത്. ടൂർണമൻറെ ചരിത്രത്തിൽ മറ്റൊരു ടീമും ഇത്രയും തവണ അവസാന നാലിലെത്തിയിട്ടില്ല. 118ാം മിനിറ്റിൽ പിറന്ന വിജയഗോളിന് ആൻറണി മാർഷ്യലാണ് ചരടു വലിച്ചത്. നോർവിചിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു.
NEWS 22 TRUTH . EQUALITY . FRATERNITY