Feb 13, 2026 12:14 PM
Breaking News

മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ചെന്ന് സംശയം; ആലപ്പുഴയില്‍ രണ്ടുപേര്‍ മരിച്ചനിലയില്‍…

തുറവൂര്‍ കുത്തിയതോടില്‍ സുഹൃത്തുക്കളായ രണ്ടു പേരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുത്തിയതോട് കൈതവളപ്പില്‍ സ്റ്റീഫന്‍, കുത്തിയതോട് കൊല്ലശ്ശേരി ബൈജു എന്നിവരാണ് മരിച്ചത്.

മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ചതാണ് മരണകാരണമെന്നാണ് സംശയം. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റുമോര്‍ട്ടവും വിശദമായ പരിശോധനയും കഴിഞ്ഞതിന് ശേഷമേ മരണകാരണം കണ്ടെത്താനാകൂവെന്ന് പൊലീസ് വ്യക്തമാക്കി.

സുഹൃത്തുക്കളായ ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നത് പതിവാണ്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം ഇരുവരും മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ചോയെന്ന സംശയമാണ് പൊലീസ് ഉന്നയിക്കുന്നത്.

വീട്ടില്‍നിന്ന് സാനിറ്റൈസറിന്റെ കുപ്പികളും കണ്ടെടുത്തിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ബൈജുവിനെ സ്വന്തം വീട്ടില്‍ ബോധരഹിതനായി കണ്ടത്. തുടര്‍ന്ന് ബന്ധുക്കള്‍ തുറവൂര്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും

നേരത്തെ മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. തൊട്ടുപിന്നാലെ സ്റ്റീഫനെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ട് പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …