Breaking News

‘നിഷ്​കളങ്കരെ കൊല്ലുന്നത്​ നിര്‍ത്താന്‍ ലോകനേതാക്കള്‍ ഇടപെടൂ’​; ഫലസ്​തീന്​ ഐക്യദാര്‍ഢ്യവുമായി സലാഹും മെഹ്​റസും….

ഫലസ്​തീന്‍ പൗരന്‍മാര്‍ക്കെതിരെയുള്ള ഇസ്രായേല്‍ ആക്രമണം തുടരുന്നതിനിടെ ഐക്യദാര്‍ഢ്യവുമായി ഫുട്​ബാള്‍ താരങ്ങള്‍. ലിവര്‍പൂളിന്‍റെ ഈജിപ്​ഷ്യന്‍ സൂപ്പര്‍ താരം

മുഹമ്മദ്​ സലാഹ്​, മാഞ്ചസ്റ്റര്‍ സിറ്റിയുടെ അള്‍ജീരിയന്‍ താരം റിയാദ്​ മെഹ്​റസ്​, ഇന്‍റര്‍ മിലാന്‍റെമൊ​റോക്കന്‍ താരം അഷ്​റഫ്​ ഹാക്കിമി എന്നിവരാണ്​ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രം​ഗത്ത് വന്നിരിക്കുന്നത്​.

”ഞാന്‍ നാലുവര്‍ഷമായി ജീവിക്കുന്ന രാജ്യത്തെ പ്രധാനമന്ത്രിയടക്കമുള്ള ലോക നേതാക്കളോട്​ ഞാന്‍ ആവശ്യപ്പെടുന്നു. നിഷ്​കളങ്കരായ മനുഷ്യ​ര്‍ക്ക്​ നേരെയുള്ള ആക്രമണങ്ങളും കൊലപാതകവും നിര്‍ത്താനായി

നിങ്ങ​ളുടെ എല്ലാ അധികാരവും ഉപയോഗിക്കൂ. ഇത്​ മതിയാക്കാം.” -ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോണ്‍സ​നെ ടാഗ്​ ചെയ്​ത്​ സലാഹ്​ പറഞ്ഞു. മസ്​ജിദുല്‍ അഖ്​സക്ക്​ മുന്നില്‍ നില്‍ക്കുന്ന ചിത്രവും സലാഹ്​ മറ്റൊരു പോസ്റ്റില്‍ പങ്കുവെച്ചു.

മാഞ്ചസ്റ്റര്‍ സിറ്റി താരം മെഹ്​റസ്​ ​സേവ്​ ഷെയ്​ഖ്​ ജറ്​റാഹ്​ എന്ന പോസ്റ്റര്‍ പങ്കുവെച്ച്‌​ ഫലസ്​തീന്​ ഐക്യദാര്‍ഢ്യമര്‍പ്പിച്ചു. ഫ്രീ ഫലസ്​തീന്‍ എന്ന തലക്കെ​ട്ടോടെ ഫലസ്​തീന്‍ വനിതയുടെ വിഡിയോ പങ്കുവെച്ചാണ്​ ഹാക്കിമി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്​.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …