Breaking News

മാധ്യമപ്രവര്‍ത്തകര്‍ക്ക്​ ഐ.ഡി കാര്‍ഡ്​ കാണിച്ച്‌​ യാത്രചെയ്യാം; പൊലീസ്​ മേധാവിയുടെ ഉത്തരവിറങ്ങി

സംസ്​ഥാനത്ത്​ ലോക്​ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്​തമാക്കിയ സാഹചര്യത്തില്‍ അന്തര്‍ജില്ല യാത്രകള്‍ നടത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ പൊലീസ് പാസ്​ എടുക്കണമെന്ന നിര്‍ദേശം ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു.

മാധ്യമപ്രവര്‍ത്തകര്‍ക്ക്​ സ്​ഥാപനത്തിന്‍റെ ഐ.ഡി കാര്‍ഡ്​, ​പ്രസ്​ അക്രഡിറ്റേഷന്‍ കാര്‍ഡ്​, ​പ്രസ്​ ക്ലബ്​ ഐ.ഡി കാര്‍ഡ്​ എന്നിവ ഉപയോഗിച്ച്‌​ സംസ്​ഥാനത്ത്​ യാത്ര ചെയ്യാമെന്ന്​ സംസ്​ഥാന പൊലീസ്​ മേധാവി ഉത്തരവിറക്കി.

മാധ്യമപ്രവര്‍ത്തകരുടെ യാത്രക്ക്​ പ്രത്യേക പാസ്​ ആവശ്യമില്ലെന്നാണ്​ ഉത്തരവില്‍ പറയുന്നത്​​.​ ട്രിപ്പ്ള്‍ ലോക്​ഡൗണിലുള്ള ജില്ലകളിലൂടെ കടന്ന്​ യാത്രചെയ്യുന്നതിന്​ മാധ്യമപ്രവര്‍ത്തകര്‍ക്ക്​ പൊലീസ്​ പാസ്​ എടുക്കണമെന്ന്​ കഴിഞ്ഞ ശനിയാഴ്ച

നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ജില്ലകള്‍ കടന്ന്​ ദിവസവും ജോലിക്കെത്തുന്ന നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക്​ ഇൗ നിര്‍ദേശം ഏറെ ബുദ്ധിമുട്ട്​ സൃഷ്​ടിച്ചു.

അവശ്യസേവന വിഭാഗത്തില്‍ പെട്ടവര്‍ക്ക്​ തിരിച്ചറിയല്‍ കാര്‍ഡ്​ ഉപയോഗിച്ച്‌​ യാത്ര ചെയ്യാമെന്നിരിക്കേ മാധ്യമപ്രവര്‍ത്തകര്‍ക്ക്​ പൊലീസ്​ പാസ്​ നിഷ്​കര്‍ഷിക്കുന്നത്​ ഖേദകരമാണെന്ന്​ ചൂണ്ടിക്കാട്ടി കേരള പത്രപ്രവര്‍ത്തക യൂനിയന്‍ മുഖ്യമന്ത്രിക്ക്​ കത്തയച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ വിഷയത്തില്‍ വ്യക്തത വരുത്തി പൊലീസ്​ മേധാവിയുടെ ഉത്തരവ്​.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …