Breaking News

റഷ്യ-യുക്രെയിന്‍ യുദ്ധത്തില്‍ ഇന്ത്യ തളരും; പെട്രോളിനും ഡീസലിനും മാത്രമല്ല ഇവയ്‌ക്കെല്ലാം വില വര്‍ദ്ധിക്കും

റഷ്യ -യുക്രെയിന്‍ സംഘര്‍ഷം രാജ്യത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകും. ഇന്ധനവിലയിലുണ്ടാകുന്ന വര്‍ദ്ധനവാണ് പ്രധാന വെല്ലുവിളിയാവുക. അസംസ്‌കൃത എണ്ണവില 100 ഡോളര്‍ പിന്നിട്ടിരിക്കുകയാണ്. ഇത് പെട്രോള്‍ ഡീസല്‍ വിലയില്‍ 12 മുതല്‍ 14 രൂപവരെ വര്‍ദ്ധനവിന് കാരണമാകും. രാജ്യത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഭാഗമായി കഴിഞ്ഞ കുറച്ച്‌ നാളുകളായി ഇന്ധനവിലയില്‍ മാറ്റം വരുത്തിയിട്ടില്ല.

അതേസമയം, തിരഞ്ഞെടുപ്പ് കഴിയുന്നതോടെ വില വര്‍ദ്ധനവ് പ്രതീക്ഷിച്ചിരുന്ന രാജ്യത്ത് പുതിയ പ്രതിസന്ധിയുണ്ടാക്കുന്ന വര്‍ദ്ധനവ് വലിയൊരു തിരിച്ചടിയാകും. ഇന്ധനവിലയിലുണ്ടാകുന്ന ഗണ്യമായ വര്‍ദ്ധനവ് എല്ലാ മേഖലയിലും പ്രതിസന്ധി സൃഷ്‌ടിക്കും. പ്രത്യേകിച്ചും ചരക്ക് ഗതാഗതത്തിന്റെ ചെലവ് വര്‍ദ്ധിക്കുന്നതിനനുസരിച്ച്‌ അവശ്യവസ്‌തുക്കളുടെ വിലയും ആനുപാതികമായിഉയരും. ഇത് പണപ്പെരുപ്പത്തിന് കാരണമാകും.

പണപ്പെരുപ്പം ഉണ്ടായാല്‍ റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ ഉയര്‍ത്തിയേക്കും. ഇന്ധനവിലയിലുണ്ടാകുന്ന വര്‍ദ്ധനവ് പെട്രോള്‍, ഡീസല്‍ വിലകളെ മാത്രമല്ല, എല്‍പിജിയിലും മണ്ണെണ്ണയിലും വരെ വന്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കാം. ഇത് സാധാരണക്കാരുടെ ജീവിതത്തിന് വലിയ വെല്ലുവിളിയാകും. രാജ്യത്തെ പല താപനിലയങ്ങളിലും ദ്രവീകൃത പ്രകൃതിവാതകം ആവശ്യമാണ്. ഇത് വൈദ്യുതി വില വര്‍ദ്ധനവിനും കാരണമാകും.

മറ്റൊരു തിരിച്ചടി ഗോതമ്ബിനുണ്ടാകുന്ന വില വര്‍ദ്ധനവാണ്. ലോകത്തില്‍ ഗോതമ്ബ് ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന രാജ്യം റഷ്യയാണ്. യുക്രെയിനും തൊട്ടു പിന്നിലുണ്ട്. ഈ രണ്ട് രാജ്യങ്ങളും പ്രതിസന്ധിയിലാകുമ്ബോള്‍ ലോകരാജ്യങ്ങളിലെ ഭക്ഷ്യമേഖലയെ അത് കാര്യമായി ബാധിക്കും. ദരിദ്ര രാജ്യങ്ങള്‍ കൂടുതല്‍ പട്ടിണിയിലേക്ക് വീഴാം.

ലോകത്ത് പലാഡിയം ഉത്പാദനത്തില്‍ ഒന്നാം സ്ഥാനത്താണ് റഷ്യ. കൂടാതെ അലൂമിനിയം, ചെമ്ബ്, കോബാള്‍ട്ട് എന്നിവയുടെ പ്രധാന ഉത്പാദകരും റഷ്യയാണ്. അതുകൊണ്ട് ലോഹവില ഉയരാനും ഇപ്പോഴത്തെ സൗഹചര്യത്തില്‍ സാദ്ധ്യതയുണ്ട്‌. ഇത് വ്യാവസായികമേഖലയ്‌ക്കും വാഹനമേഖലയ്‌ക്കും വന്‍ തിരിച്ചടി സൃഷ്ടിക്കും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …