Breaking News

കീവില്‍ ബോംബ് വര്‍ഷിച്ച്‌ ഫൈറ്റര്‍ ജെറ്റുകള്‍; ഡോണ്‍ബാസിലേക്ക് സൈനികര്‍ കുതിച്ചെത്തും; ആദ്യ ലക്ഷ്യം ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഖാര്‍ക്കിവ്; വിമത നേതാക്കളെ കളിപ്പാവയാക്കി പുട്ടിന്റെ യുദ്ധതന്ത്രം

ഉക്രെയ്‌നെതിരെ യുദ്ധം പ്രഖ്യാപിച്ച്‌ റഷ്യ നല്‍കുന്നത് ലോകത്തെ പ്രതിസന്ധിയിലാക്കുമെന്ന സൂചനയാണ്. സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ ഔദ്യോഗികമായി അനുമതി നല്‍കിയത് ലോക രാജ്യങ്ങളെ വെല്ലുവിളിച്ചാണ്. എന്തിനും തയാറാണെന്നും തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് സൈന്യം മറുപടി നല്‍കുമെന്നും പുട്ടിന്‍ മുന്നറിയിപ്പ് നല്‍കി. ഐക്യരാഷ്ട്ര സഭ ഉക്രെയിന് പിന്നില്‍ അണിനിരത്തുമ്ബോഴാണ് ഈ ഭീഷണി.

അമേരിക്കയെയാണ് പരോക്ഷമായി യുദ്ധത്തിന് പു്ട്ടിന്‍ വെല്ലുവിളിക്കുന്നത്. റഷ്യയുടെ കളിപ്പാവകളായ ഉക്രെയിന്‍ വിമത നേതാക്കള്‍, ഉക്രെയിന്‍ ആക്രമണത്തെ ചെറുക്കുന്നതിന് റഷ്യയുടെ സഹായം അഭ്യര്‍ത്ഥിച്ചതോടെ യുദ്ധകൊതിയുമായി റഷ്യന്‍ പ്രിസിഡന്റ് പുട്ടിന്‍ രംഗത്തു വരുന്നുവെന്നതാണ് വസ്തുത. റഷ്യന്‍ പിന്തുണയുള്ള വിഘടനവാദികളെ തുരത്താന്‍ ഉക്രെയിന്‍ സൈന്യത്തിന്റെ ആക്രമണം ഉണ്ടാകും എന്ന വാദം ചര്‍ച്ചയാക്കിയാണ് യുദ്ധപ്രഖ്യാപനം.

ഉക്രെയിന്‍ സൈന്യത്തിന്റെ ഷെല്‍ വര്‍ഷത്തില്‍ നിരവധി സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് വിമതനേതാക്കള്‍ പുടിന് കത്തയച്ചത് എന്ന് റഷ്യന്‍ വക്താവ് ഡിമിറ്റ്രി പെസ്‌കോവ് പറഞ്ഞു. എന്നാല്‍ ഇതെല്ലാം വെറും റഷ്യന്‍ തിരക്കഥയാണെന്നാണ് ലോക രാജ്യങ്ങളുടെ നിലപാട്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഖാര്‍ക്കിവ് ആയിരിക്കും റഷ്യന്‍ സൈന്യത്തിന്റെ ആദ്യ ലക്ഷ്യം.

ഇത് റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് കിടക്കുന്നത്. ഇന്നലെ രാത്രി, നൂറോളം ടാങ്കുകള്‍ ഉള്‍പ്പടെ ഒരു സൈനികവ്യുഹം ഖര്‍ക്കിവ് ലക്ഷ്യമാക്കി നീങ്ങിന്നുണ്ട്. കീവിലും മറ്റും വ്യോമാക്രമണവും നടത്തും. ഉക്രെയിനെതിരെ ഒരു സമ്ബൂര്‍ണ്ണ യുദ്ധമാണ് പുട്ടിന്‍ ഉന്നം വയ്ക്കുന്നത്. അമേരിക്കന്‍ ഉപരോധത്തെ ചെറുക്കാനുള്ള കഴിവ് തങ്ങള്‍ക്കുണ്ടെന്ന് പറഞ്ഞ റഷ്യ, ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്യുമെന്ന താക്കീതും നല്‍കിയിട്ടുണ്ട്.

കീവിലെ റഷ്യന്‍ എംബസിക്ക് മുന്നിലെ റഷ്യ പതാക താഴ്‌ത്തിക്കെട്ടി നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ റഷ്യ ആരംഭിച്ചിരുന്നു. ഇത് പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു കീവിലേക്കുള്ള റഷ്യയുടെ ബോംബാക്രമണം. വിമാനങ്ങള്‍ നഗരത്തില്‍ തുരുതുരാ ബോംബുകള്‍ വര്‍ഷിക്കുകയായിരുന്നു, ഉക്രെയ്ന്റെ തലസ്ഥാനമായ കീവില്‍ ആറിടത്ത് സ്ഫോടനം നടന്നതായാണ് റിപ്പോര്‍ട്ട്.

ആയുധം താഴെ വച്ച്‌ കീഴടങ്ങാന്‍ യുക്രെയ്ന്‍ സൈന്യത്തോട് പുടിന്‍ ആവശ്യപ്പെട്ടു. യുക്രെയ്ന്‍ നഗരമായ ക്രമറ്റോസ്‌കില്‍ ശക്തമായ വ്യോമാക്രമണം നടക്കുന്നുണ്ട്. ഡോണ്‍ബാസിലേക്ക് റഷ്യന്‍ സൈന്യം കടക്കുകയാണ്. ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ ഏകദേശം രണ്ട് ലക്ഷം സൈനികരെയും യുദ്ധവാഹനങ്ങളെയും റഷ്യ വിന്യസിച്ചിട്ടുണ്ടെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി

അറിയിച്ചിരുന്നു. രാത്രി വൈകി നടത്തിയ ടെലിവിഷന്‍ പ്രസംഗത്തില്‍ റഷ്യന്‍ പൗരന്മാരെ അഭിസംബോധന ചെയ്യാന്‍ സെലന്‍സ്‌കി റഷ്യന്‍ ഭാഷയിലാണ് സംസാരിച്ചത്. ‘ഞങ്ങള്‍ പറയുന്നത് കേള്‍ക്കൂ. ഉക്രെയ്ന്‍ ജനത സമാധാനം ആഗ്രഹിക്കുന്നു. ഉക്രെയ്‌നിയന്‍ അധികാരികള്‍ സമാധാനം ആഗ്രഹിക്കുന്നു’-സെലന്‍സ്‌കി പറഞ്ഞു.

ഏതു നിമിഷവും യുദ്ധമുണ്ടാകും. സര്‍വശക്തിയും എടുത്ത് പ്രതിരോധിക്കുമെന്നും ഉക്രെയിന്‍ പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. ചര്‍ച്ചയ്ക്കുള്ള തന്റെ ക്ഷണത്തിന് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ മറുപടി നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …